സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/മുത്തശ്ശിമാവിന്റെ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശിമാവിന്റെ സങ്കടം

ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അതും നല്ല തേൻ മധുരം...
മൈതാനത്തിൻ്റെ ഒരു മൂലയിൽ കുട്ടികളെയും കാത്തിരിക്കയാണ് മുത്തശ്ശിമാവ്....
സമയമേറെ വൈകി.. എന്നിട്ടുമെന്തേ... കുഞ്ഞുങ്ങളെ കാണാത്തേ...
സ്കൂൾ അടച്ചു കഴിഞ്ഞാൽ പിന്നെ ആകെ ബഹളമാണ്....
എല്ലാവരും മൈതാനത്ത് വരും... പിന്നെ കളിയായി ചിരിയായി...
എല്ലാം കഴിഞ്ഞു കുട്ടികൾ ഒരു വരവുണ്ട്...
 മാങ്ങപറിക്കാൻ.... കല്ലെറിയുമ്പോൾ വേദനയില്ലാതില്ല...
 എന്നാലും അവരുടെ നിഷ്കളങ്കമായ ചിരിയിൽ ആ വേദന മറക്കും.
ഇപ്പോൾ സമയം നന്നേ വൈകിയല്ലോ.... എന്നിട്ടുമെന്തേ അവരെ കാണുന്നില്ല......
പാവം.... മുത്തശ്ശിമാവ് അറിയുന്നില്ലല്ലോ... കൊറോണയാണ്....
 അവർക്കാർക്കും പുറത്തിറങ്ങാൻ അനുവാദമില്ല...
 എല്ലാവരും അവരവരുടെ വീട്ടിൽ ലോക്ക്ഡൗൺ ആണ്.......
 

അമൽ
1 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത