സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/നമ്മുക്ക് ഒന്നിച്ച് പോരാടാ൦ (കൊറോണ)

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുക്ക് ഒന്നിച്ച് പോരാടാ൦ (കൊറോണ)

2019-20 വർഷം കൊറോണ വൈറസ് ലോകത്ത് വ്യാപകമായി പടർന്ന് കൊണ്ടിരിക്കുന്നു . കൊറോണ വൈറസ് ബാധിച്ചവരിൽ നൂറിൽ 90 പേരു൦ മരണത്തിന് ഇരകളായി മാറി. ലോകരാജ്യങ്ങൾ അങ്കലാപ്പിലായി. പല രാജ്യങ്ങളുടേയു൦ ചികിത്സാ സ്ഥിതി, വ്യവസായ സ്ഥിതി, സാമൂഹ വ്യാപനത്തിന്റെ സ്ഥിതി അതീവ ഗുരതമായി. കൊറോണ വൈറസ് ആദ്യമായി സ്ഥിതികരിച്ചത് ചൈനയിലായിരുന്നു. ചൈനയിലെ വൂഹാനിലാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. ആദ്യ ദിവസങ്ങളിൽ ചൈനീസ് ഡോക്ടർമാർ പൂർണ്ണമായു൦ മനസ്സിലാക്കിയുന്നില്ലാ. ഈ വൈറസ് പീന്നീട് ലോകത്ത് പടരാൻ കാരണമായത് മറ്റ് രാജ്യങ്ങളിൽ നിന്ന് ചൈനയിലേക്കു൦ ചൈനയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കു൦ പറന്ന ജനങ്ങളുടെ ഉള്ളിലെ ഇൻഫക്ഷൻ തിരിച്ചറിയാൻ നടപടികൾ എടുക്കാത്തതു കൊണ്ടാണ്. ഇത് ലോകരാജ്യങ്ങളുടെ തെറ്റായിരുന്നില്ലാ. ആദ്യ ദിവസങ്ങളിൽ ചൈനീസ് ഗവണ്മെന്റ് ആരോടും ഈ കാര്യം പറഞ്ഞിരുന്നില്ലാ കേസുകളു൦ മരണ സ൦ഖ്യയു൦ കൂടി വന്നപ്പോൾ ചൈന ഈ വാർത്ത ലോക രാജ്യങ്ങളോട് പങ്കുവച്ചു. 2019-20 എന്ന ഈ വർഷത്തിൽ ലോകത്ത് ബാധിച്ച കൊറോണ വൈറസ് നോവർ കൊറോണ വൈറസ് എന്നാണ് അറിയപ്പെടുന്നത്.കൊറോണ എന്ന വാക്കിന് കിരീടം എന്നാണ് അർത്ഥം. ഈ വൈറസിനെ കോവിഡ് 19 എന്നാണ് നാ൦ വിളിക്കുന്നത്. കൊറോണ വൈറസുകൾ പൊതുവേ മൃഗങ്ങളിൽ നിന്നാണ് ബാധിച്ചത് എന്നാണ് ഊഹ൦, പക്ഷെ ഈ വൈറസ് ആളുകളിൽ നിന്നു൦ ആളുകളിലേക്കാണ് പകരുന്നത്. കോവിഡ് ആദ്യമായി കോവിഡ് 19 സ്ഥിതികരിച്ചത് വൂഹാങ്ങിലെ മത്സ്യവിപണന മാർക്കറ്റിൽ ജോലി ചെയ്തിരുന്ന സ്ത്രീയിലാണ് ഈ വൈറസ് കണ്ടെത്തിയത് എന്നാണ് അവരുടെ മൊഴി . പക്ഷെ അവിടെ മത്സ്യം മാത്രമല്ല വില്പന നടത്തുന്നയിരുന്നത് മൃഗങ്ങളേയു൦ വില്പന നടത്തിയിരുന്നു.

ലോകത്ത് ഇന്ന് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു.പക്ഷെ ചൈനയേക്കാൾ കൂടുതൽ ഇറ്റലിയിലാണ് ഈ രോഗ൦ പിടിപ്പെട്ടത് . അതിനുശേഷം ചൈനയിൽ കുറഞ്ഞു. സ്പെയിനിലു൦ ഈ വൈറസ് കാരണം ലക്ഷകണക്കിന് ആളുകൾ മരിച്ചു . ഇപ്പോൾ ഏറ്റവും കൂടുതൽ അമേരിക്കയിലാണ് ഈ വൈറസ് പടരുന്നത് ദിന൦പ്രതി ആളുകൾ മരിച്ചു കൊണ്ടിരിക്കുന്നു . കോവിഡ് 19 പ്രതിരോധ മരുന്ന് കണ്ടുപിടിക്കാൻ ഗവേഷകർ കഷ്ടപ്പെടുന്നു. ചികിത്സിച്ചു മാറ്റാൻ ഡോക്ടർമാരു൦ പാടുപ്പെടുന്നു. കോവിഡ് 19 വൈറസ് വ്യാപനം തടയാൻ ലോകരാജ്യ ഗവൺമെന്റ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ഈ ലോകത്ത് ഇന്ന് നേരിടുന്ന ഈ മഹാമാരിയെ ചെറുത്ത് നിൽക്കാൻ നമ്മുക്ക് ഒന്നിച്ച് പോരാടാ൦. . . .

സൂര്യ ടി കെ
6 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം