സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/അടുക്കള കൊട്ടാരത്തിലെ രാജകുമാരി
അടുക്കള_കൊട്ടാരത്തിലെ_രാജകുമാരി
ഒരു കൊറോണക്കും അവളെ തൊടാനാവില്ല, കാരണം കയ്യിൽ എപ്പോഴും സോപ്പും വെള്ളവുമല്ലേ അവളുടെ കൈ തൊട്ടാൽ വിഭവങ്ങൾ ഒന്ന് ഒന്നായി പിറവി കൊള്ളുന്നു.. ഒരു പണിമുടക്കും കർഫ്യൂവും അവളെ ബാധിക്കില്ല. കാരണം അവൾ അമ്മയാണ്, ഭാര്യയാണ്, മകളും മരുമകളുമാണ്.. ഹോട്ടലുകൾ അടച്ചു പൂട്ടിയതോടെ, അവൾ വിളമ്പിയത് കഴിക്കാൻ സമയാസമയത്ത് അവരൊത്തു ചേരുന്നു.. കുറ്റവും കുറവും പറയാതെ സ്വാദോടെ കഴിക്കുന്നു. ഊണിന് മോനിഷ്ടമുള്ള ഇടിച്ചക്ക തോരനുണ്ട് ഒരു അഞ്ചുമിനിട്ട് , ഇപ്പൊ ചോറ് വിളമ്പാം... വേണ്ട, ചോറ് പുറത്തുന്ന് കഴിച്ചോളാം.. ഇപ്പൊ കഴിക്കാൻ നേരമില്ല, എന്ന് പറഞ്ഞ് പോയിരുന്നവരൊക്കെ എത്ര വൈകിയാലും ഇപ്പൊ കാത്തിരിക്കാൻ തയ്യാറാണ്.. ബർഗറും പിസയുമല്ലാതെ ഒന്നും കണ്ണിൽ പിടിക്കാത്തവരൊക്കെ, ചൂട് പഴംപൊരിയും, പരിപ്പുവടയുമൊക്കെ കഴിക്കാൻ തുടങ്ങിയിരിക്കുന്നു.. വീട്ടിലെ ഭക്ഷണം പറ്റാതെ ഓൺലൈൻ ഫുഡ് ഓർഡർ കൊടുത്തിരുന്നവർക്കൊക്കെ ഇപ്പൊ അമ്മയുടെ കൈപ്പുണ്യവും സ്നേഹവും ചേർന്ന ഭക്ഷണം മതി.. ഇതെല്ലാമൊരുക്കി അവളിവിടെയുണ്ട്, അടുക്കളയുടെ രാജകുമാരിയായി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ