സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ മിടുക്കനായ അപ്പു- കഥ


മിടുക്കനായ അപ്പു

വൈകുന്നേരമായി.സ്കൂൾ വിടാൻ കാത്തിരിക്കുകയാണ് കുട്ടികൾ.കുറച്ച് സമയം കഴിഞ്ഞപ്പോൾ...," ണിം ... ണിം ... ണിം ..."സ്കൂളിലെ അവസാനത്തെ ബെല്ലടിച്ചു. കുട്ടികളെല്ലാവരും മുറ്റത്തെ നെല്ലിമരത്തിൻ്റെ ചുവട്ടിലേക്ക് ഓടി. കുട്ടികൾ നെല്ലിക്ക തിന്നാൻ തുടങ്ങി.പെട്ടെന്നാണ് അബു ഓർമ്മപ്പെടുത്തിയത്!"അപ്പു എവിടെ പോയി?" കുട്ടികളെല്ലാവരും നെല്ലിക്ക തീറ്റ നിർത്തി അപ്പുവിനെ തിരയാൻ തുടങ്ങി.അവർ സ്കൂൾ മുഴുവൻ അരിച്ചുപെറുക്കിയെങ്കിലും അവനെ കണ്ടെത്താനായില്ല. അപ്പോഴാണ് അവിടേക്ക് ലീന വന്നത്." കൂട്ടുകാരെ, അപ്പം അവൻ്റെ വീട്ടിലേക്ക് ചോക്കുന്നത് ഞാൻ കണ്ടു." കുറച്ചു സമയത്തിനകം അവൻ വീട്ടിൽ എത്തി.അപ്പുവിനെ കണ്ടപാടെ അമ്മ ചോദിച്ചു."മോനെ, നീയെന്താ ഇന്ന് ഇത്ര നേരത്തെ?" അപ്പു പറഞ്ഞു ." ഇന്ന് എന്തോ സ്പെഷ്യലുണ്ടാക്കുവെന്ന് അമ്മ പറഞ്ഞല്ലോ?" "ഓ..., ഞാനതങ്ങുമറന്നു. ഉളളി വടയാണ് ഉണ്ടാക്കുന്നത് .നമുക്കത് നാളെ യുണ്ടാക്കാം." "വേണ്ട, വേണ്ട ഇന്ന് തന്നെ ഉണ്ടാക്കണം." അപ്പു പറഞ്ഞു. അമ്മ കാര്യം മാറ്റാനായി പലതും പറഞ്ഞു . അവസാനം അമ്മ ചോദിച്ചു." മോ നിന്ന് സ്കൂളിൽ നിന്ന് വരുന്ന വഴി എന്തൊക്കെയാ കണ്ടത്?" "ഞാനത് പറയാൻ മറന്നു.ഞാൻ സ്കൂളിൽ നിന്ന് വരുന്ന വഴി ക്ഷേത്രവളപ്പിനടുത്തുള്ള ഇലവീഴാംകുന്ന് ഒരു ജെ സി ബി ഉപയോഗിച്ച് ഇടിക്കുകയായിരുന്നു.അത് കണ്ട് എനിക്ക് സങ്കടം തോന്നി". അപ്പു പറഞ്ഞു." സാരമില്ല." "മോൻ വാ നമുക്ക് ചോറ് കഴിക്കാം." "അപ്പോൾ ഉള്ളി വട" "അത് നാളെ ഉണ്ടാക്കാം." "ഉം ശരി." അമ്മ ചോറ് വിളമ്പി.അപ്പു കഴിക്കാൻ ഇരുന്നു. "മോനേ നിർത്ത്." അമ്മ തടഞ്ഞു."നീ കൈ സോപ്പ് ഉപയോഗിച്ച് കഴുകിയോ." "ഇല്ല." അപ്പു പറഞ്ഞു." എടാ എന്താ ഇത്? നിനക്കറിയില്ലേ ഭക്ഷണം കഴിക്കുമ്പോൾ കൈ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നത്? അങ്ങിനെ കഴുകിയാൽ അത് വഴി നമ്മുടെ കൈകളിൽ പററിപ്പിടിച്ചിരിക്കുന്ന അണുക്കൾ ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ ഇത് കൊണ്ട് സാധിക്കും." അമ്മ പറഞ്ഞു." അറിയാം. ക്ഷമിക്കണം അമ്മേ. ഞാനിനി മുതൽ ശ്രദ്ധിച്ചോളാം." അപ്പു പറഞ്ഞു. "മിടുക്കൻ ." "അയ്യേ! എന്താ ഇത് ?വെണ്ട, മുരിങ്ങ, ബീറ്റ്റൂട്ട്, ക്യാരററ്; ഇതൊന്നും എനിക്ക് ഇഷ്ടമില്ല". മോനേ, ചെറുപ്രായത്തിൽ നിങ്ങൾക്ക് രോഗ പ്രതിരോധശേഷി കുറവായിരിക്കും .പ്രതിരോധശേഷി കൂടാനാണ് ഇതൊക്കെ കഴിക്കുന്നത്. രോഗ പ്രതിരോധശേഷി യോ അത് പോലൊരു വാക്ക് ഞാൻ ഇത് വരെ കേട്ടിട്ടില്ല . അതെന്താണമ്മേ? " "അത്, ഏതെങ്കിലും ഒരു രോഗം പിടിപെട്ടാൽ അതിനെ തടയാൻ ഇത് അത്യാവശ്യമാണ്." അമ്മ പറഞ്ഞു. "അമ്മേ, എനിക്ക് ഒരു സംശയം, നമുക്ക് അസുഖം വന്നാൽ മരുന്ന് കഴിച്ചു രോഗം മാറ്റാൻ പറ്റില്ലേ?" "നമ്മൾ മരുന്ന് കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിന് സ്വമേധയാ ഉള്ള രോഗ പ്രതിരോധശേഷി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. നമ്മൾ പോഷക ഗുണമുള്ള ആഹാരങ്ങൾ കഴിക്കുന്നത് വഴി നമ്മുടെ ശരീരത്തിൽ പ്രതിരോധശേഷി വർദ്ധിക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ആരോഗ്യകരമായ ഭക്ഷണം ശീലമാക്കണം." അപ്പു ഭക്ഷണം മുഴുവൻ കഴിച്ച് കളിക്കാൻ പോയി.

ദേവനന്ദ പ്രശാന്ത്
5 സി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ