സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ പരിസ്ഥിതീ നശീകരണം- ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നശീകരണം

ഇന്ന് മനുഷ്യൻ ലോകത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പരിണിതഫലം നമ്മോടൊപ്പം തന്നെ മറ്റു ജീവജാലങ്ങൾക്കും അനുഭവിക്കേണ്ടി വരുന്നു. അമ്മയായ പ്രകൃതിയെ മാനവർ നശിപ്പിക്കുന്നു. പക്ഷെ അവരറിയുന്നില്ല,അവർ കൊന്നൊടുക്കുന്നത് അവരെത്തന്നെയാണെന്നു. മണ്ണ്, ജലം, വായു എന്നിങ്ങനെ പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ വരദാനങ്ങളെല്ലാം നമ്മൾ ഒന്നൊന്നായി മലിനമാക്കികൊണ്ടിരിക്കുന്നു. മണ്ണിനോടും പ്രകൃതിയോടും ഇണങ്ങി ജീവിച്ചിരുന്ന ഒരു പഴമ നമുക്കുണ്ടായിരുന്നു. മനുഷ്യരും പക്ഷിയും സതോഷത്തോടെ ജീവിച്ചിരുന്ന കാലം. കള കള നാദത്തോടെ ഒഴുകുന്ന നദി അതിന് താളം പിടിച്ചെത്തുന്ന മാരുതൻ, കിന്നാരം ചൊല്ലുന്ന പക്ഷികൾ ഇവയെല്ലാം നമ്മുടെ സൗഭാഗ്യമായിരിന്നു.

കാലങ്ങൾ നീങ്ങവേ മനുഷ്യർക്ക് ഭൂമിയോടുള്ള ഇഷ്ടം കുറഞ്ഞു. അവന്റെ സുഖസൗകര്യങ്ങൾക്കു വേണ്ടി വിനിയോഗിക്കാൻ തുടങ്ങി. "തണലുകിട്ടാൻ തപസ്സിലാണ് ഇവിടെയെല്ലാ മരങ്ങളും ദാഹനീരിനുനാവുനീട്ടി വലഞ്ഞുസർവപുഴകളും കാറ്റുപോലുംവീർപ്പാടാക്കി കാത്തുനിൽക്കും നാളുകൾ " ഇഞ്ചക്കാട് ബാലചന്ദ്രന്റെ ഈ വരികളിൽ വ്യക്തമാണ് ഇന്നത്തെ നാടിന്റെ ദയനീയ അവസ്ഥ. മനുഷ്യന്റെ ഈ ക്രൂര പ്രവർത്തികൾ പ്രകൃതി ഒരു മുന്നറിയിപ്പാണ്‌ പ്രളയം എന്ന മഹാദുരന്തം മലയാളികൾക്ക് സമ്മാനിച്ചത്. ഇതിൽ നിന്ന് രക്ഷ നേടുന്നത് വളരെ പ്രയാസകരമാണ്. ജലാശയങ്ങൾ നമ്മെളെടുത്തപ്പോൾ നമ്മുടേതെല്ലാം പ്രളയമെടുത്തു. ഇത് ചിലപ്പോൾ പ്രകൃതിയുടെ അവസാന മുന്നറിയിപ്പായേക്കാം.ഇനിയൊരു ദുരന്തം കൂടി താങ്ങാനുള്ള കരുതി നമുക്കില്ല.

പഴമയുടെ സുഗന്ധം തീർത്തും നശിച്ചുപോയിരിക്കുന്നു. സ്വന്തം മണ്ണിനെപ്പോലും വിശ്വസിക്കാൻപറ്റാതായി.രാസകീടനാശിനി മൂലം മണ്ണിന്റെ തനിമ നഷ്ടമായി,മലയാളത്തനിമ നഷ്ടമായി.ഭക്ഷ്യവസ്തുക്കളെലം കൊണ്ടുവരുന്നത് അങ്ങ് തമിഴ്നാട്ടിൽനിന്ന്. ഓരോ ദിവസം നാം വിലകൊടുത്തു വാങ്ങിക്കുന്നത് വിഷമാണ്. Ac മുറിയിൽ കറങ്ങുന്ന കസേരയിൽ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.പാടത്തിറങ്ങി പണിയെടുക്കാൻ പോയിട്ട് മുറ്റത്തിറങ്ങി ഒന്ന് നടക്കാൻ പോലും ആർക്കും സമയമില്ല.

നമുക്കിനിയും സമയo ബാക്കിയുണ്ട് എന്ന് ആരും മറക്കരുത്. പ്രകൃതിയെ സംരക്ഷിക്കാനും തലോടാനും നമ്മൾ തന്നെ മുന്നിട്ടിറങ്ങി യുവതലമുറക്ക് മാതൃക കാട്ടണം. യുവതലമുറ ഒരിക്കലും നശിച്ചുപോകരുത്.നമുക്ക് വച്ചുപിടിപ്പിക്കാം തണൽമരം, മലിനമാക്കാതിരിക്കാം ജലാശയങ്ങൾ, ആസ്വദിക്കാം പക്ഷികളുടെ ശബ്‌ദം, ചുട്ടുപൊള്ളുന്ന സമയത്ത് തലോടാൻ വരുന്ന കാറ്റിനെ തഴുകാം. അല്ലെങ്കിലും ഇവയെല്ലാം നശിപ്പിച്ചിട്ട് എന്ത് നേട്ടമാണ് നമുക്ക് കിട്ടുന്നത്? എന്ത് സന്തോഷമാണ് ലഭിക്കുന്നത്? ഇങ്ങനെ നേടുന്ന സന്തോഷം അർത്ഥമില്ലാത്തതാണ്. നമ്മളിപ്പോൾ ചെയ്യുന്നതിലൂടെ നേട്ടമുണ്ടെന്നു നാം കരുതും. എന്നാൽ യഥാർത്ഥത്തിൽ പ്രകൃതിക്കും മനുഷ്യനും വൻനഷ്ട്ടമാണത്. നമുക്ക് പ്രശ്നങ്ങൾ വരുമ്പോൾ മാത്രം നാം കൈകോർത്ത്പിടിക്കുന്നു. പക്ഷെ പ്രശനം വരാൻ എന്തിനാ കാത്തുനിൽക്കുന്നത്? പ്രളയം നമ്മെ പഠിപ്പിച്ച ഒരു പാഠമുണ്ട്.നമുക്ക് കൈകോർത്തുപിടിക്കാം പ്രകൃതിക്കുവേണ്ടി,അമ്മക്ക് വേണ്ടി. $ave Nature $ave ou® life.................

ആര്യനന്ദ എം ആർ
8 സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം