സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/കോവിഡ് എന്ന കൊടുംകാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
*കോവിഡ് 19, ലോകത്തെ വിറപ്പിച്ച കൊടുങ്കാറ്റ്*


2018 ൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ...2018 ലെ ഡിസംബർ മാസത്തിൽ അജ്ഞാത വൈറസ് എന്ന പേരിൽ തുടങ്ങി. പിന്നീട് വിദഗ്ധ ശാസ്ത്രജ്ഞൻമാർ കണ്ടെത്തി ഇത് കൊറോണ എന്ന കോവിഡ് 19 ആണെന്ന്.( കൊറോണ വൈറസ് ഡിസീസ് 2019). 2020 തോടെ ഇത് ലോകത്തിന്റെ പല ഭാഗത്തേക്കും പരന്നു തുടങ്ങി. ആ സമയം കേരളത്തിൽ ആദ്യമായി അന്യ രാജ്യങ്ങളിൽ നിന്നെത്തിയ 5 മലയാളികൾക്ക് രോഗം പിടിപെട്ടു. ഇവരുടെ രോഗം പെട്ടെന്നു തന്നെ സുഖം ആവുകയും ചെയ്തു. മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബത്തിനു മുഴുവനും രോഗം പിടിപെട്ടിരുന്നു. അവരറിയാതെ കല്യാണങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുത്തിരുന്നു. ഇവരിലൂടെ ഇതു കേരളത്തിൽ പരക്കാൻ തുടങ്ങി. നിരവധിപേർ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. ഏഴാം ക്ലാസ്സുവരെയുള്ള പരീക്ഷകൾ റദ്ദാക്കി. 8, 9, 10, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ നടത്തിയിരുന്നു. മാർച്ച് 20 തോടെ ഈ പരീക്ഷകളും നിർത്തിവെച്ചു. 24 ലോടെ രാജ്യമൊട്ടാകെ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ശേഷം ആദ്യ ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ജനതാ കർഫ്യു പ്രഖ്യാപിച്ചു. അതേസമയം ഇത് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പരന്നിരുന്നു. കാസർകോട് ജില്ലയിൽ ഇത് കൂടുതൽ വ്യാപിച്ചു. ജില്ലയിൽ സ്ഥിതി ഗുരുതരമാവുകയും ചെയ്തു. ഏപ്രിൽ 13ന് ഇടയിൽ ലോകമൊട്ടാകെയുള്ള മരണസംഖ്യ ഒരു ലക്ഷം കടന്നു. ആരും അനാവശ്യമായി പുറത്തിറങ്ങാൻ പാടില്ല. കേരളത്തിലും കർശനനിയന്ത്രണം ആയിരുന്നു. ഏപ്രിൽ മാസത്തോടെ കേരളത്തിലെ സ്ഥിതി മാറാൻ തുടങ്ങി. കേരളത്തിൽ ഓരോ ദിവസവും രോഗികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇരട്ടി പേർ രോഗമുക്ത രാവുകയും ചെയ്യുന്നുണ്ട്. കേരളത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം മൂന്ന്കേരളത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 3 ആണ്. അതിനിടയിൽ കേരളത്തെ സന്തോഷിപ്പിക്കാൻ അവൻ പിറന്നു. കാസർകോട് ജില്ലയിൽ കൊറോണ ബാധിച്ച പൂർണ ഗർഭിണി പ്രസവിച്ചു. അത് കേരളത്തെ ആശ്വാസത്തിന്റെ നിഴലുകളിൽ നിർത്തി.

പിന്നെ ഏപ്രിൽ 14ല് സന്തോഷത്തിൻ റെയും സമൃദ്ധിയുടെയും വിഷു. പക്ഷെ 2020ലെ വിഷുവിന് ആഘോഷങ്ങളും സന്തോഷവും ഇല്ല. ഈ ദിവസം തന്നെ രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി.

ഊണും ഉറക്കവുമില്ലാതെ വീട്ടിൽ ചെന്ന് കുടുംബത്തെ കാണാനാകാതെ കുറെ പേരുണ്ട്. ഡോക്ടർമാർ, നഴ്സുമാർ, സെക്യൂരിറ്റി മാർ, പോലീസുകാർ, ആംബുലൻസ് ഡ്രൈവർമാർ. ഇവരൊക്കെയാണ് ശരിക്കും ഈ ലോകത്തിലെ ദൈവം. ലോകമെമ്പാടും ഇവർക്ക് ഒരു ബിഗ് സല്യൂട്ട് നൽകണം. ഏപ്രിൽ15വരെ ലോകമെങ്ങും ഇതാണ് സ്ഥിതി. ഇനിയങ്ങോട്ടുള്ള ദിവസങ്ങളിൽ എന്തും സംഭവിക്കണം. ഒരുമിച്ച് പരിശ്രമിക്കാം കോവിഡ് 19നെ തുരത്താൻ.

ദേവനന്ദ പി എസ്
7 എ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം