വ്യക്തികളെ ഉണരുക നിങ്ങൾ
ശുചിത്വത്തിനായി പൊരുതേണ്ടേ,
പല്ലും തേച്ച് മുഖവും കഴുകി
കുളിച്ച് ശുദ്ധി വരുത്തേണ്ടേ,
അകവും പുറവും വൃത്തിയാക്കി
ലോക മാതൃക ആകേണ്ടേ,
ആരോഗ്യത്തിന് ഹാനികരമാം
പ്ലാസ്റ്റിക്കുകളെ തടയണ്ടേ,
ചപ്പുചവറുകൾ പെറുക്കി മാറ്റി
നാടിനു നന്മ വരുത്തേണ്ടേ ,
കെട്ടി നിൽക്കും അഴുക്കു വെള്ളം
പല രോഗത്തിന് കാരണമാകും,
കൂത്താടികളും കൊതുകുകളും
ഡെങ്കിപ്പനിക്ക് കാരണമാകും,
രോഗങ്ങളെ പ്രതിരോധിക്കാൻ
ശുചിത്വം ഉറപ്പാക്കുക നിങ്ങൾ.