സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ ഞാനും എന്റെ പരിസ്ഥിതിയും
ഞാനും എന്റെ പരിസ്ഥിതിയും നമ്മുടെ സംസ്കാരം ജനിക്കുന്നത് തന്നെ പൂഴിയിൽ നിന്നാണ് . എന്നാൽ നാം ചെയ്യുന്നത് എന്താണ് ?നമുക്ക് വരദാനമായി ലഭിച്ച വായുവും ,മണ്ണും ,വെള്ളവുമെല്ലാം നാം മലിനമാക്കുന്നു .ജീവന്റെ നിലനിൽപിന് അവശ്യം വേണ്ടതാണ് വായു .വർധിച്ചു വരുന്ന വാഹനങ്ങളിൽ നിന്ന് വരുന്ന പുക , ഫാക്ടറികൾ പുറന്തള്ളുന്ന വിഷ പുക മുതലായവ ജീവ വായുവിനെ മലിനപ്പെടുത്തുന്നു .നാം അറിഞ്ഞോ അറിയാതെയോ ജലസ്രോതസുകളെ ദിവസംതോറും മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നു .നാം തന്നെ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു പുഴകളെ നശിപ്പിക്കുന്നു .നെൽപ്പാടങ്ങൾ നികത്തിയും കൃഷിസ്ഥലങ്ങൾ ഇടിച്ചു കെട്ടിടങ്ങൾ പണിതും നാം കാർഷിക മേഖലയെ തകർത്തു .ഇതുകാരണം ഭക്ഷ്യക്ഷാമം ഉണ്ടാകുന്നു . ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാടു സവിശേഷതകൾ ഉണ്ട് .എന്നാൽ പരിസ്ഥിതിസംരക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെ പിറകിലാണ് .പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തങ്ങൾ ,ജീവിതരീതികൾ നമുക്ക് വേണ്ട എന്ന് നാം തീരുമാനിക്കണം.പരിസ്ഥിതിയെ സംരക്ഷിക്കാമെന്നു നമുക്ക് പ്രതിജ്ഞ ചെയ്യാം.നമ്മുടെ പരിസ്ഥിതി നല്ലതായാൽ നാമും നന്നാകും.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം