സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/ഈപ്പച്ചനും ഈച്ചയും

Schoolwiki സംരംഭത്തിൽ നിന്ന്
ഈപ്പച്ചനും ഈച്ചയും

ഈപ്പച്ചനും ഭാര്യക്കും വൃത്തി അൽപ്പം പോലും ഉണ്ടായിരുന്നില്ല .വീടും മുറ്റവും തൂക്കില്ല ,പരിസരത്തു വെള്ളം കെട്ടിക്കിടക്കും,ആഹാരം കഴിച്ചാൽ പത്രങ്ങൾ കഴുകി വയ്ക്കില്ല ,ആഹാരം അടച്ചുവയ്ക്കില്ല .ആരെങ്കിലും ശുചിത്വത്തെക്കുറിച്ചു പറഞ്ഞാൽ അവരെ കളിയാക്കും .അങ്ങനെ ഒരു ജീവിതമാണ് അവർ നയിച്ചിരുന്നത് .ഒരു ദിവസം ഈപ്പച്ചന്‌ നല്ല വയറു വേദനയും ഛർദിയും ഉണ്ടായി .വേദനകൊണ്ടു പുളഞ്ഞു .അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു .ഡോക്ടർ കാര്യങ്ങൾ തിരക്കി .എന്തുകൊണ്ടാണ് രോഗം വന്നതെന്ന് ഡോക്ടർക്കു മനസ്സിലായി .രണ്ടുപേരെയും വിളിച്ചു ഡോക്ടർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി .ശുചിത്വം ഇല്ലാത്തതുകൊണ്ട് ഈപ്പച്ചന്‌ അനുഭവിക്കേണ്ടി വന്ന വേദന അസഹനീയമായിരുന്നു .ആശുപത്രി വിട്ടു വീട്ടിൽ വന്ന അവർ വീടും പരിസരവും വൃത്തിയാക്കി .

ആകാഷ് റ്റി പി
2 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ