സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/നിങ്ങൾ വൃത്തിയായോ ?

Schoolwiki സംരംഭത്തിൽ നിന്ന്
നിങ്ങൾ വൃത്തിയായോ ?

മനുഷ്യന് അത്യാവശ്യം വേണ്ടൊരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമാണ്. ആരോഗ്യമുള്ള ശരീരമുണ്ടാവണമെങ്കിൽ ‍ശുചിത്വം കൂടിയേ തീരൂ. ‍ ആദ്യം ശുചിത്വ ബോധം ഉണ്ടാക്കുക. തുടർന്ന് ശുചീകരണം നടത്തുക. ശുചിത്വമില്ലായ്മയാണ് നാം അനുഭവിക്കുന്ന പല രോഗങ്ങൾക്കും കാരണം. അതിനാൽ രണ്ടു നേരവും കുളിക്കുക, പല്ല് വൃത്തിയാക്കുക, നഖം വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ഇടക്കിടെ കൈ സോപ്പിട്ട് കഴുകുക തുടങ്ങിയവയിലൂടെ ശരീരശുദ്ധി വരുത്താം. അതോടെപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. എങ്കിൽ മാത്രമേ ആരോഗ്യമുള്ള ശരീരവും സമാധനവുമുള്ള ജീവിതവും നമുക്കുണ്ടാകൂ.

ആഹാരത്തിന് മുമ്പും, ശേഷവും കൈയ്യും വായും വൃത്തിയായി കഴുകുക, ആഹാരസാധനങ്ങൾ മൂടി വച്ച് സൂക്ഷിക്കുക, പഴകിയതും ചീഞ്ഞതും ആയ ആഹാരസാധനങ്ങൾ കഴിക്കാതിരിക്കുക തുടങ്ങിയവ നാം ശീലിക്കേണ്ടതാണ്.അടുക്കളമാലിന്യങ്ങൾ കമ്പോസ്റ്റ് കുഴിയിൽ നിക്ഷേപിക്കണം. വീട്ട് പരിസരങ്ങളിൽ അഴുകിയ ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കിണറിന് ചുറ്റുമതില് കെട്ടണം. മാലിന്യങ്ങൾ കെട്ടിക്കിടന്ന് രോഗാണുക്കൾ പെരുകുന്നതിനും അങ്ങനെ രോഗങ്ങൾ പകരുന്നതിനും കാരണമാകും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. നാം കൈകൾകെണ്ട് ധാരാളം പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്., അങ്ങനെ വരുമ്പോൾ മലിനമായ നമ്മുടെ കൈകളിലൂടെ വിഷാംശങ്ങളും, മാലിന്യങ്ങളും, രാസവസ്തുക്കളും നമ്മിലേക്ക് എത്തുന്നു. ഇത് മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മറ്റുള്ളവരിലേക്കും, സമൂഹത്തിലേക്കും പടരുന്നു.

ജനങ്ങളിൽ ശുചിത്വബോധവും, പൗരത്വ ബോധവും ഉണ്ടാവണം. നാടിന്റെ ശുചിത്വം പൗരന്റെ ഉത്തരവാദിത്വമാണ്. നിയമങ്ങൾ അനുസരിച്ച് ജീവിക്കണം. വൃത്തിയും വെടിപ്പും ഏറ്റവും കൂടുതൽ ആവശ്യമായ ആശുപത്രികളിലെ ശോചനീയാവസ്ത നാമെല്ലാം കാണാറുള്ളതാണ്. ഇതിന് കാരണക്കാർ നാം തന്നെയാണ്. വ്യക്തിശുചിത്വം പാലിക്കുക. അതു വഴി നമ്മുടെ നാടും ശുചിത്വമുള്ളതാക്കിമാറ്റാം. വ്യക്തിശുചിത്വം സമൂഹശുചിത്വം പരിസരശുചിത്വം എന്നിവയെല്ലാം ചേരുമ്പോഴാണ് ശുചിത്വം പൂർണ്ണമാകുന്നത്. ഭാരതത്തിന്റെ സമ്പൂർണ്ണശുചിത്വം മുന്നിൽ കണ്ടുകൊണ്ടാണ് നമ്മുടെ പ്രധാനമന്ത്രി 2019-ൽ സ്വച്ഛ്ഭാരത് മിഷൻ എന്ന പരിപാടി ആവിഷ്കരിച്ചത്. ശുചിത്വം അശുദ്ധിയിൽനിന്നുള്ള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യത്തിനായി നമ്മുടെ കൈകൾ കോർത്തുപിടിക്കാം.

ആതിര ജയൻ
4 A സെന്റ് ആന്റണീസ് എൽ പി എസ്, കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം