സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം/അക്ഷരവൃക്ഷം/എന്താണ് കൊറോണ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് കൊറോണ?

കൊറോണ എന്നത് ഒരുതരം വൈറസ് ആണ്.ഇതുണ്ടാക്കുന്ന രോഗമാണ് കോവിഡ് 19 എന്നറിയപ്പെടുന്നത്. ഈ രോഗം ചൈനയിൽ നിന്ന് തുടങ്ങി ലോകത്തെല്ലായിടത്തും വ്യാപിച്ചു. വായിൽ നിന്നും മൂക്കിൽ നിന്നും പുറത്തേക്ക് വരുന്ന ദ്രാവകത്തിലൂടെയാണ് രോഗണുക്കൾ പടരുന്നത് .പല സ്ഥലങ്ങളിലും പല കാലയളവിലാണ് രോഗാണുക്കൾ ജീവിക്കുന്നത്. രോഗി തൊടാനിടയായ സ്ഥലങ്ങളിൽതൊട്ടാൽ മറ്റുള്ളവർക്കും രോഗം വരും.

പനി, ശ്വാസം, മുട്ടൽ,വിറയൽ, ഛർദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. അതിനായി പ്രതിരോധശേഷി ഉണ്ടാക്കണം.പാൽ,മുട്ട പച്ചക്കറികൾ ഇറച്ചി മീൻ പഴങ്ങൾ ,പയറുകൾ തുടങ്ങിയവ ധാരാളം കഴിക്കണം. ദിവസേന രണ്ടു നേരവും കുളിക്കണം. സാനിറ്റൈസർ കൊണ്ട് കൈ തുടക്കുക. ആവശ്യമില്ലാതെ വീടിന് പുറത്ത് പോകരുത്. പോകേണ്ടി വന്നാൽ സോപ്പിട്ട് കൈയ്യും, കാലും കഴുകണം. വൃത്തിയുള്ള വസ്ത്രം ധരിക്കണം. വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കണം. പുറത്ത് തുപ്പരുത്. ഇങ്ങനെയൊക്കെ ചെയ്താൽ രോഗം വരാതെ രക്ഷപെടാം.

ബദ്രിനാഥ് സനൽ
2 B സെന്റ് ആന്റണീസ് എൽ പി എസ് കിഴക്കമ്പലം
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം