സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/രോഗപ്രതിരോധം.

രോഗപ്രതിരോധം

വൃത്തിയും ശുദ്ധിയും ശ്രദ്ധയും രോഗം വരാതിരിക്കാൻ എന്നും നമ്മെ സഹായിക്കുന്നു. എപ്പോഴും രോഗം വന്നു കൂടുകയില്ല എന്ന ഒരു ഉറച്ച വിശ്വാസം നാം വെച്ചുപുലർത്താൻ പാടില്ല. രോഗം നമ്മുടെ എല്ലാ പ്രതീക്ഷകളെയും മറികടന്ന് നമ്മെ കീഴടക്കിയേക്കാം. അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത്, രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ്. രോഗി വീട്ടിലാണെങ്കിൽ വീട്ടിൽ ഉള്ളവർക്കും അതുവഴി നാട്ടിലുള്ളവർക്കും രോഗം വരാതിരിക്കാൻ ജാഗ്രത പുലർത്തണം. രോഗം വന്നശേഷം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്. അഥവാ നമ്മുടെ എല്ലാ ശ്രദ്ധയും മറികടന്ന് രോഗം പിടിപെട്ടാൽ നിർദ്ദേശാനുസരണം ചികിത്സ സ്വീകരിക്കുന്നതായിരിക്കും നല്ലത്. കോവിഡ് 19 അഥവാ കൊറോണ വൈറസ് ഡിസീസ് 2019 എന്ന രോഗത്തെ നമ്മൾ ഇപ്പോൾ പ്രതിരോധിച്ചു കൊണ്ടിരിക്കുന്നത് പോലെ തന്നെ.

ആഗ്‌നസ് മരിയ സിബി
IV C സെന്റ്. ആന്റണീസ് എൽ. പി. എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം