സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/മരണത്തിന്റെ മരവിപ്പ്

[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്/അക്ഷരവൃക്ഷം/മരണത്തിന്റെ മരവിപ്പ്/മരണത്തിന്റെ മരവിപ്പ് |മരണത്തിന്റെ മരവിപ്പ് ]]

മരണത്തിന്റെ മരവിപ്പ്

"ഹോ..എന്റെ ദൈവമേ………….
ശരീരം മുഴുവൻ വെട്ടിക്കീറുന്നതുപോലെ,
ചുമയാണെൻങ്കിൽ ഒരു ലാവപോലെ പൊട്ടി-
ത്തെറിക്കാൻ കാത്ത് നിൽക്കുന്നു,ശരീരവും
മനസ്സും ഒരുപോലെ വേദനിക്കുന്നു,മരണ-
ത്തിന്റെ ഗന്ധം അടുത്തെത്തിയതുപോലെ
പെരുവിരലിനെ വിറപ്പിക്കുന്നു,മരണക്കിടക്ക-
യിലെന്നപോലെ കിടക്കാൻ തുടങ്ങിയിട്ട്
നാളെറേയായി!!! വെള്ള വസ്ത്രങ്ങൾ അണി-
ഞ്ഞ മാലഖമാർ ഇടയ്ക്ക് വന്ന് ശുശ്രൂഷി-
ക്കും,ജീവിതത്തിന്റെ നൂൽ പാലത്തിലൂടെ
കടന്നു പോകുമ്പോൾ താഴെക്ക് നോക്കി-
യപ്പോൾ മരണത്തിനെ പേറികൊണ്ട് ഒരു
നദി ഒഴുകുന്നു, മരണം എന്ന വാക്ക് മൊ-
ഴിഞ്ഞുകൊണ്ട് ഒരു ഇളം കാറ്റ് മെല്ലെ തഴുകി
കടന്നുപോകുന്നു, ഓരോ മനുഷ്യന്റെയും
ഉള്ളിൽ ഭീതി ജനിപ്പിക്കുന്ന മരണത്തെ
 ഓർത്തപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ
വേഗത ഓരോ നിമിഷവും കൂടി കൊണ്ടിരിന്നു,
മരണം തേടിയെത്തുന്നതിനു മുമ്പ് എവിക്കെങ്കിലും
 പോയി ഒളിക്കണമെന്നുണ്ട് പക്ഷേ,ദേഹമാസകലം
ചുട്ടുപൊള്ളുന്ന വേദന...എന്റെ ദൈവമേ
ഇതിനൊരു അന്ത്യം കാണിച്ചു തരൂ…."

                    (രണ്ട് ആഴ്ചകൾക്ക് ശേഷം….)
കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ തന്നെ
ഒരുതരം സന്തോഷവും പരവേഷവുമൊ-
ക്കെ…..ഒരു ജയിൽ മോചിതന്റെ സന്തോഷം
 എന്റെ മനസ്സിൽ അലത്തല്ലി. എന്തൊക്കെ-
യോ ചോദ്യങ്ങൾ തേനിച്ചക്കൂട്ടങ്ങളെപോലെ
മനസ്സിൽ തടിച്ചുകൂടുന്നുണ്ടായിരുന്നു.അവ-
യ്ക്കൊക്ക ഉത്തരങ്ങൾ തേടി മറ്റൊരു ലോ-
കത്തെത്തിനിൽക്കവെ...പെട്ടെന്ന് ഒരു
ചോദ്യം.."ഇപ്പം കുഴപ്പമൊന്നുമില്ലല്ലോ സർ?"
എന്റെ സ്വപ്ന ലോകത്തിന്ന് ആ ചോദ്യം
എന്നെ ഉണർത്തി.തിരിഞ്ഞുനോക്കിയപ്പോൾ
എന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുയർ-
ത്തിയ ഡോക്ടർ നിൽക്കുന്നു.കാൽ പിടിച്ച്
വന്ദിക്കണമെന്നുണ്ടായിരുന്നു..പക്ഷെ,
ഇപ്പോഴത്തെ സാഹചര്യത്തിൽ മറ്റൊരാളെ
സ്പർശിക്കാൻ പോലും പാടില്ലെന്ന് ഈ
രോഗത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞതാണ് .
അതിനാൽ എന്റെ കണ്ണുനീരിലൂടെ ഞാൻ
അദ്ദേഹത്തോട് ഹൃദൃയമായ നന്ദി അറിയിച്ചു.
പുറത്തെത്തിയപ്പോൾ മാധ്യമ പ്രവർത്തകർ
അകലം പാലിച്ചുകൊണ്ട് ഓരോന്നു
ചോദിച്ചു.എല്ലാത്തിനും തട്ടിക്കൂട്ടി മറുപടി
പറഞ്ഞുകൊണ്ട് ഞാൻ വീട്ടിലേക്ക് മടങ്ങി.

                      "ഇതൊരു രണ്ടാം ജന്മം തന്നെ-
യാണ്…..മരണത്തോട് മുഖാമുഖം മല്ലടിച്ച്
കൊണ്ട് കിട്ടിയ രണ്ടാം ജന്മം….ഒരുപാട്
ആളുകളുടെ പ്രയത്നവും പ്രാർത്ഥനയും
കൈകൊണ്ട ഒരു പുതു ജീവിതം"

                      ഇതൊക്കെ ഞാൻ വരുത്തി
വെച്ചതാണ്….കരുതേണ്ടിരുന്നു..ജാഗ്രത
വേണമായിരുന്നു.എല്ലാ നിർദ്ദേശങ്ങളും
പാലിക്കണമായിരുന്നു.വീടിന്റെ വെളിയിലേ-
ക്ക് പോവരുതായിരുന്നു.
                                 ആ മരണമരവിപ്പിന്റെ ഗന്ധം ഇപ്പോഴും വിട്ട് മാറിയിട്ടില്ല

 എന്റെ ചിന്തകൾക്ക്
അന്ത്യം കുറിക്കാതെ ഞാൻ ചിന്തിച്ചുകൊ-
ണ്ടിരുന്നു………………

റിഷ്ല മജീദ്
9 സെന്റ് ആന്റണീസ് എച്ച്. എസ്സ്. കണ്ണോത്ത്
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത