സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/ സമർപ്പണം - കഥ - സോനാമോൾ യു.എസ്.
സമർപ്പണം
കറുത്തിരുണ്ട ആകാശം. തണുത്ത കാറ്റു വീശിതുടങ്ങി. മഴയുടെ വരവറിയിച്ചുകൊണ്ടു എത്തിയ കാറ്റ് ആ വലിയ വീടിന്റെ ദ്രവിച്ചു പഴകിയ ജനാലകളോട് മല്ലടിച്ചുകൊണ്ടിരുന്നു. വേലക്കാരിയായ ശാരദ അടുക്കളയിൽ നിന്ന് ധൃതിയിൽ ഉമ്മറത്തെത്തി. "അവര് ഇതു വരെ വന്നില്ലേ ശങ്കര " ശാരദ കാര്യസ്ഥനായ ശങ്കരനോട് ചോദിച്ചു. "ഇങ്ങെത്താറായെന്ന പറഞ്ഞത് " "ആരാ ശങ്കര വരണത്" ജോലിക്കാരനായ ബാപ്പൂട്ടി കാര്യം തിരക്കി. "നമ്മുടെ മേനോന്റെ മൂത്ത മകൻ ബാലു അമേരിക്കയിൽ നിന്ന് വരുവാ. അപ്പൊ ഇവിടെ താമസിക്കുന്നെ. " പെട്ടന്ന് കാറിന്റെ ഹോൺ അടി. .. "അവരെത്തിലോ " ശങ്കരേട്ടൻ പുഞ്ചിരിയോടെ കാറിന്റെ ഡോർ തുറന്നു. "യാത്രയൊക്കെ സുഗാരു ന്നോ മോനെ? " "സുഖമായിരുന്നു " ശങ്കരേട്ടന്റെ ചോദ്യത്തിന് ബാലുവിന്റെ മറുപടി. കാറിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ ശങ്കരേട്ടൻ ഒന്ന് നോക്കി. "ശങ്കരേട്ടാ ഇത് എന്റെ ഭാര്യ രേഖ ഇതു ഞങ്ങളുടെ മകൻ ഉണ്ണി. " ശങ്കരനും ശാരദയും നിറഞ്ഞ മനസോടെ അവരെ വീട്ടിലേക്കു ക്ഷണിച്ചു. എന്നാൽ അവരുടെ മകനായ ഉണ്ണി ആ പഴയ തറവാടിന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു.തറവാടിന് ചുറ്റുമുള്ള പ്രകൃതി സൗന്ദര്യത്തിൽ മതി മറന്നു പന്ത്രണ്ടു വയസുള്ള ആ ബാലൻ നിശ്ചലനആയി നിന്നു. വടക്കു ദിശയിൽ കുറച്ചു ദൂരെയായി സ്ഥിതി ചെയുന്ന ഒരു ചെറിയ കാടിന്റെ ഭംഗി അവനെ വല്ലാതെ ആകർഷിച്ചു. പെട്ടന്ന് വേലക്കാരിയായ ശാരദ അവന്റെ അടുത്തേയ്ക്കു ഓടി വന്നു. അവന്റെ കഴുത്തിൽ കിടന്ന ക്യാമെറയിലേക്കു ആശ്ചര്യത്തോടെ ആ സ്ത്രീ നോക്കി. "ഇതു എന്തു സാധനവ മോനെ? " ശാരദയുടെ ഈ ചോദ്യം അവന്റെ ഉള്ളിൽ പുഞ്ചിരി ഉണർത്തി. "ആന്റി ഇതാണ് ക്യാമറ. " പുഞ്ചിരിയോടെ അവൻ പറഞ്ഞു. "മോൻ വാ ഞാൻ ഈ വീടൊക്കെ കാണിച്ചു തരാം. " ശാരദ ഉണ്ണിയുമായി അകത്തേയ്ക്കു പോയി. സന്ധ്യ സമയം. ശങ്കരേട്ടനും രേഖയും ബാലുവും വിശേഷങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലാണ്. എന്നാൽ ഉണ്ണി ഉമ്മറത്തിരുന്നു ആ കാട്ടിലേക്ക് ശ്രദ്ധ തിരിച്ചു. അവനു പണ്ട് മുതൽ പ്രകൃതിയും ഫോട്ടോഗ്രഫിയുമാണ് ഇഷ്ടം. മരങ്ങളാണ് അവന്റെ പ്രാണൻ. "മോനെന്താ ഇവിടെ ഇരിക്കുന്നെ " പിന്നിൽ നിന്നു ശാരദയുടെ ചോദ്യം. "ആന്റി ആ കാട്ടിൽ പോയിട്ടുണ്ടോ.? " ഉണ്ണി ആകാംഷയോടെ ചോദിച്ചു. "ഏത് കാട്ടിൽ? " കാട്ടിലേക്കു ചൂണ്ടി കാണിച്ചു കൊണ്ട് ഉണ്ണി പറഞ്ഞു "ദാ ആ കാട്ടിൽ " പെട്ടന്ന് ഒരു ഞെട്ടലോടെ ശാരദ പറഞ്ഞു. " അതു ഭൂതവും പിശാശും ഉള്ള കാടാണ്. അങ്ങോട്ടാരും പോകാറില്ല. മോൻ വാ നമുക്കു എന്തേലും കഴികാം. " ഉണ്ണി ശാരദ യോടൊപ്പം പോയി. രാത്രി ഉണ്ണിക് ഉറക്കം വന്നില്ല. അവന്റെ മനസ് നിറയെ ആ കാടിനെ കുറിച്ച് ഉള്ള ചിന്തകളായിരുന്നു. പിന്നീട് ഒരു ദിവസം ഉണ്ണി ആ കാട്ടിലേക്കു പോകാൻ തീരുമാനിച്ചു. അവൻ കൈയിൽ ക്യാമറയും കരുതി . കാടിനകത്തെ പ്രകൃതി സൗന്ദര്യത്തിൽ അവൻ ലയിച്ചു പോയി. തന്നെ വിസ്മയിപ്പിച്ച കാഴ്ചകൾ അവൻ ക്യാമെറയിൽ പകർത്തി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഒരു പ്രേദേശത്തു നല്ല സൂര്യപ്രകാശം അവൻ കണ്ടു. നോക്കിയപ്പോൾ അതാ മരങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു മരുഭൂമി പോലെയായാ ഒരു പ്രദേശം. ആ കാഴ്ച്ച അവനെ വല്ലാതെ വേദനിപ്പിച്ചു . അവൻ തിരികെ നടക്കാൻ തുടങ്ങി. കുറച്ചു ദൂരം നടന്നു കഴിഞ്ഞപ്പോൾ പിന്നിൽ നിന്നൊരു ഗംഭീരം ആയ ശബ്ദം. "ആരാ? " ഉണ്ണി തിരിഞ്ഞു നോക്കി. ഒരു വൃദ്ധനായ മനുഷ്യൻ ചുകുചുളിഞ്ഞ ദേഹവും നരച്ച മുടികളും കൈയിൽ ഒരു വടിയും പിടിച്ചു നടന്നു വരുന്ന അയാളുടെ കണ്ണുകളിലേക്കു ഉണ്ണി നോക്കി. ജീവനുള്ള കണ്ണുകൾ "എന്താ മോനെ? എന്തിനാ ഈ കട്ടിൽ വന്നത്? " വൃദ്ധൻ ശാന്തമായി ചോദിച്ചു. ... "ഞാൻ ഈ കാടു കാണാൻ വന്നതാ ഉണ്ണി മറുപടി പറഞ്ഞു. "കാടു കാണാനോ ? ഈ കാട്ടിലേക്കു വരുന്നത് അപകടമാണ്. " ചുവടുകൾ വച്ചു കൊണ്ട് വൃദ്ധൻ പറയ്യാൻ തുടങ്ങി "ഞാൻ ഈ കട്ടിൽ അഭയം തേടിത്തിട്ടു 50 വർഷമായി. കാലം പോകുംതോറും ഈ കാടു ഇല്ലാതായി കൊണ്ടിരിക്കുകയാണ്. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിരുന്ന ഈ കാടിനെ ഒരു കൂട്ടം മനുഷ്യർ കയ്യേറി വരുകയാണ്. ഭൂതത്തിന്റെ വേഷത്തിൽ അവർ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. ഇനി ഇവിടെ ബാക്കിയുള്ളത് ഞാനും ഈ കാണുന്ന ജീവജാലങ്ങളുമാണ്. ഉടനെ തന്നെ അതും നാമാവശേഷമാകും. ഇത്രയും പറഞ്ഞു കൊണ്ട് വൃദ്ധൻ ഒരു മരത്തിന്റെ തൈ ഉണ്ണീടെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു " ഇത് വളരെ വേഗത്തിൽ പടർന്നു പന്തലിക്കുന്ന ഒരു അസാധാരണ വൃക്ഷതൈയാണ്. നീ ഇതു നടണം. മനുഷ്യന്റെ ദ്രോഹ പ്രവർത്തനത്തിന് പകരമായി ഇത് നീ പ്രകൃതികു നൽകണം. " അപ്പോഴേക്കും മരങ്ങളിൽ ചേക്കേറിയിരുന്ന കിളികളെല്ലാം ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കൊണ്ട് ചുറ്റും പറക്കാൻ തുടങ്ങി. ഉണ്ണി അപ്പോഴും ആ തൈ സൂക്ഷമായി നോക്കി കൊണ്ടിരുന്നു . പെട്ടന്ന് വൃദ്ധൻ നിലത്തു ബോധരഹിതനായി വീണു. ഉണ്ണി അയാളെ വിളിച്ചു എഴുന്നെപ്പിക്കാൻ ശ്രമിച്ചു. അവസാനം ആ ബാലൻ മൂക്കിന്റെ തുമ്പിൽ വിരലുകൾ വച്ചു. ഇല്ല. അനക്കമില്ല. "കൊല്ലരുത് ഞങ്ങളെ കൊല്ലരുത് ഞങ്ങളെ കൊല്ലരുത് ഞങ്ങളെ മനുഷ്യാ " കിളികളുടെ രോദനം അവൻ കേട്ടു.തൈയുമായി അവൻ തിരികെ വീട്ടിലേക്കു പോയി. . പിറ്റേ ദിവസം ഉണ്ണിയും അച്ഛനും അമ്മയും നാട്ടിലെ അവരുടെ സ്വന്തം വീട്ടിലേക്കു യാത്ര തിരിച്ചു. ആ മരത്തിന്റെ തൈ അപ്പോഴും ഉണ്ണിയുടെ പക്കൽ ഉണ്ടായിരുന്നു. അവൻ അത് വീടിനടുത്തുള്ള നല്ലൊരു സ്ഥലത്തു നാട്ടു. ദിവസങ്ങൾക്കു ശേഷം അവർ അമേരിക്കയിലേക്ക് മടങ്ങി. 20 വർഷങ്ങൾക്കു ശേഷം തിരികെ വീട്ടിൽ എത്തിയ ഉണ്ണി കാണുന്നത് ആകാശത്തോളം പടർന്നു പന്തലിച്ചു നിൽക്കുന്ന മരങ്ങളും ഒട്ടനവധി ജീവജാലങ്ങളുമാണ്. പ്രകൃതിക്കു വേണ്ടി ജീവൻ സമർപ്പിച്ച ആ വൃദ്ധന്റെ മുഖം ഒരു മായാത്ത സ്മരണയായി അവന്റെ മനസ്സിൽ തങ്ങി നിന്നു .
|