സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/ഭൂമി - കവിത - റ്റെസ തോമസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി
എന്തു  മനോഹരമീ ഭൂമി
എന്തു രസമാണീ കാഴ്ച!
മസ്തകമുയർത്തി  മലനിരകൾ
മാനം മുട്ടേ നിൽക്കുന്നു.
 പച്ചവിരിച്ചൊരു മൈതാനം
പാട്ടു പാടും പക്ഷികളും
കുട്ടികൾ ഓടി കളിക്കുന്നു
പട്ടികൾ ചാടി നടക്കുന്നു.
കളകളമൊഴുകും തോടുകളിൽ
മീനുകൾ നീന്തി  /കളിക്കുന്നു   
പോക്രാം പോക്രാം തവളകളും
ചാടിത്തുള്ളി രസിക്കുന്നു.
പച്ച നിറങ്ങൾ ചാലിച്ച
തണലായ് കുടയായ് നിൽക്കുന്ന
നിരനിര നിരയായ് നിൽക്കുന്ന 
പൂമരമെന്തു രസമാണ്.
ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ
മഴവില്ലെത്ര മനോഹരമേ
എന്തു സുന്ദരമീ നാട് 
എന്തു രസമാണീ കാഴ്ച!
റ്റെസ തോമസ്
6 B സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, പൂഞ്ഞാർ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത