സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/അതിജീവനം - കവിത - മാനസാ ജോർജ്
അതിജീവനം
അകലെ നിന്നതാണ് നീ അതിരുകൾ ഓടിയടുത്തു നീ പിടിമുറുക്കിടുന്നു ഞങ്ങളിൽ അലറി കുതിച്ച് പാഞ്ഞിടുന്നു അലമുറകൾ കേട്ടിടാതെ അലിവ് തെല്ലുമില്ലാതെ കുതിച്ചു പായും പാതയിൽ പകർന്ന് കാർന്ന് പരതിടുന്നു നീ പതറുന്നു ഉയരുന്നു പിടിയില്ലാതെയായി പകച്ചു നിൽക്കുമീ പാരിന്റെ തേങ്ങലായി കരുതലിന്റ തേങ്ങലായി നേരിടാം മഹാമാരിയെ നമ്മൾക്ക് കൈകോർത്തു നില്കാതെ മനസ്സ് കോർക്കാം ചങ്ങല പൊട്ടിച്ചെറിഞ്ഞു നാം ഈ ലോക ജനതയ്ക്ക് കാവലായ് നിന്നിടേണം ആർഭാടമില്ലാതെ ആഘോഷമില്ലാതെ ആരോഗ്യ രക്ഷയ്ക്ക് കാവലാകാം നമ്മുടെ നാടിനെ രക്ഷിക്കുവാൻ നമ്മുടെ കൈകൾക്കേ ശക്തിയുള്ളു ഒരുമ എന്നൊരാശയം ഉള്ളിൽ ഉള്ള കാലം വരെ തളരുകയില്ല, തോൽക്കുകില്ല ഈ പുണ്യ ഭൂമിയും ഇനിയുമുണ്ട് ഞങ്ങളിൽ ഏറെ ദൂരം പോകുവാൻ തളരില്ല തോൽക്കില്ല ഈ ജന്മഭൂമിയും ഇനിയുമുണ്ട് ഞങ്ങളിൽ ഏറെ സ്വപ്നം കാണുവാൻ..
|