അവധിക്കാലം വന്നെത്തി
ആഹാ എന്തൊരു സന്തോഷം
പൂക്കൾകൊക്കെ സന്തോഷം
പൂന്തോട്ടത്തിലാഹ്ളാദം...
കളികൾ പലതും ഉണ്ടല്ലോ
കൂട്ടരുമൊത്തു കളിക്കാലോ
കണ്ണാരം പൊത്തി കളിക്കാലോ
മണ്ണപ്പം ചുട്ടു കളിക്കാലോ
തുമ്പികൾ പുറകെ ഓടാലോ
മഞ്ചാടിക്കുരു പെറുക്കാലോ
പുഴയോരത്തിൽ പോകാലോ
പലപല കാഴ്ച്ചകൾ കാണാലോ
കാടിന്നകമേ പുക്കാലോ..
കാട്ടുതേൻ മധുരം നുണയാലോ
കൂകൂ പാടി കുയിലിൻ പുറകെ
ആഹ്ളാദത്തിൽ ഓടാലോ
മാവിൻ ചില്ലയിലേ റാലോ
കൊമ്പിൽ ഊഞ്ഞാലാടാലോ
അണ്ണാറകണ്ണനെ നോക്കാലോ
മാമ്പഴം തിന്നു രസിക്കാലോ
വടിയെടുത്തോടുന്നമ്മ തൻ..
പുൻപെ ഓടിയോടി ഒളിക്കാലോ
അവധിക്കാലം വന്നെത്തി
ആഹാ! എന്തൊരു സന്തോഷം