സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/ പ്രകൃതിയാം അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാം അമ്മ

ജൂൺ 5 ന് നാം എല്ലാ വർഷവും ആഘോഷിക്കുന്ന പരിസ്ഥിതി ദിനത്തിന്റെ ഓർമ്മക്കായിട്ടാണ് ഈ കവിത രചിക്കുന്നത്

ഇഹ ലോകത്തോടും കാട്ടിയ -
കനിവ് .......
ഇഹ ലോകവും കാണതെ പോയ -
സൗന്ദര്യം .......
അതാണീ പ്രകൃതീ
അതാണീ പ്രകൃതീ
കാവും, കുളങ്ങളും ,കായലോള-
ങ്ങൾ തൻ കാതിൽ ചിലമ്പുന്നകാറ്റും........

കാടുകൾക്കുള്ളിലെ
സസ്യ വൈവിധ്യവും
ഭൂതകലത്തിന്റെ സാക്ഷ്യം
അമ്മയാം വിശ്വ പ്രകൃതി .......
നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം.........

നാം നന്ദിയില്ലാതെ തിരസ്കരിച്ചു
നമ്മൾ നന്മ മനസ്സിലില്ലത്തോർ
മുഗ്ദ്ധ സൗന്ദര്യത്തെ
നഷ്ട സൗഭാഗ്യം ആക്കിയ നാം

ഇലകളില്ലെങ്കിലോ ശ്വാസമില്ല
ജലമതില്ലെങ്കിലോ ജീവനില്ല
ഇവിടെയല്ലാതിവയെങ്ങുമില്ല
നരഗജീവിതത്തിൽ നിന്ന്
സൗന്ദര്യ ജീവിതത്തിലേക്കുള്ള
ചവിട്ടുപടി തന്നെ പ്രകൃതി

ആരോഗ്യ സന്തുഷ്ട ജീവിതത്തി-
ലേക്ക് ഒരിക്കൽ കൂടി ക്ഷണിക്കുന്നു
എൻ അമ്മയാം പ്രകൃതിയേ.....
ജീവിത സൗന്ദര്യത്തിന്റെ
ആർദ്രാസൗന്ദര്യത്തിലേക്ക്.......
സ്വാഗതം എൻ അമ്മയാം നിനക്ക്

അനീഷ ജോഷി
8 ഡി സെൻറ് ആഗ്നസ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത