പ്രകൃതി തന്നമ്മയെ ഞാനോർക്കുന്നു
താരും തളിരും കായ്കനികളും
നീരും മണ്ണും വിതാനവും
കാരുണ്യവാനാം ദൈവത്തെയും
നശിപ്പിച്ചു ഞാനതിനെ
എന്നാർത്തിപൂണ്ട കരങ്ങൾ
കൊന്നു ജീവനെപ്പോലെയും
നിലവിളികളെങ്ങും കാഹളധ്വനിപോലെ
നിശബ്ദമാം ഈ ഭൂമിയിൽ
ഞാനാസ്വദിക്കേണം സ്നേഹമായ്
അവളില്ല ഞാനുമില്ലൂഴിയൽ
വേണ്ട വികസനമതൊന്നും
കർഷകരാം അന്നദാതാക്കളെ
നമിച്ചിടാം പ്രാർത്ഥിച്ചിടാമവർക്കായ്
ഒത്തൊരുമയോടെ ഏർപ്പെടാം
കാർഷികവൃത്തിയിൽ നല്ല നാളേക്കായ് .