സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ലിറ്റിൽ കൈറ്റ്സ്
വിവരവിനിമയ സാങ്കേതികവിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും വിദ്യാഭ്യാസ പ്രക്രിയയിൽ വലിയ പങ്കുണ്ട്. ഇത്തരം സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയും ഉള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ.സാങ്കേതികവിദ്യയോടുള്ള പുതിയ തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിൻറെ പൊതുവിദ്യാലയങ്ങളിൽ ഈ ലിറ്റിൽ കൈറ്റ്സ് പദ്ധതി നടപ്പിലാക്കി വരുന്നു.
എട്ടാം ക്ലാസിലാണ് ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ വിദ്യാർത്ഥികൾക്ക് അംഗമാകാൻ സാധിക്കുന്നത് ,വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരം കുട്ടികൾക്ക് ലഭിക്കുന്നു . സാങ്കേതിക രംഗത്തെ വിവിധ മേഖലകളിൽ ഉള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുന്നതിനും ഓരോ കുട്ടിക്കും തനിക്ക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുന്നു. വിവിധ വിഷയ മേഖലകളിലെ പ്രായോഗിക പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
ഹൈടെക് ഉപകരണ സജ്ജീകരണം, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ നിർമ്മിത ബുദ്ധി,ഗ്രാഫിക്സ്ആൻഡ് ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ് ,ബ്ലോക്ക് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം ,റോബോട്ടിക്സ് ,ഇലക്ട്രോണിക്സ് ,ഹാർഡ്‌വെയർ ,മലയാളം കമ്പ്യൂട്ടിങ്ങും ഡെസ്ക്ടോപ്പ് പബ്ലിഷിങ്ങും ,ഇൻറർനെറ്റും സൈബർ സുരക്ഷയും എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .കൂടാതെ മികവ് പുലർത്തുന്നവർക്ക് സബ്ജില്ലാ ജില്ല സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും ലിറ്റിൽ കൈറ്റ്സ് അവസരം ഒരുക്കുന്നു.
8, 9 ക്ലാസുകളിൽ വ്യത്യസ്ത മോഡ്യൂളുകളായി ബുധനാഴ്ചകളിൽ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നാലുമണി മുതൽ അഞ്ചു മണി വരെയുള്ള സമയത്ത് നടത്തിവരുന്നു. എട്ടാം ക്ലാസുകളിൽ അടിസ്ഥാന ഭാഗങ്ങളും , ഒമ്പതാം ക്ലാസിൽ മോഡ്യൂളിന് പുറമേ അനുബന്ധ പ്രവർത്തനമായി ഡിജിറ്റൽ മാഗസിനും നിർമ്മിക്കുന്നുണ്ട്. പത്താം ക്ലാസിൽ വ്യക്തിഗത, ഗ്രൂപ്പ് അസൈൻമെന്റുകളിലൂടെ വിദ്യാർഥികൾ ഗ്രേസ് മാർക്കിന് അർഹതയുള്ളവരായി തീരുന്നു.എസ്എസ്എൽസി പരീക്ഷയ്ക്ക് 15 മാർക്ക് ആണ് ഗ്രേസ് മാർക്ക് ആയി ലഭിക്കുന്നത്.
ഈ വർഷം
2022-23 ൽഎട്ടാം ക്ലാസിലെ ബാച്ചിന് ആദ്യമായി ലിറ്റിൽ കൈറ്റ്സ് ടീഷർട്ട് നടപ്പിൽ വരുത്താൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സും ഈ വർഷം സ്വാതന്ത്ര്യ ദിനാചരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഫ്രീഡം ഫെസ്റ്റ് ആദ്യമായി സംഘടിപ്പിച്ചു. മറ്റ് അദ്ധ്യാപകർക്കും , വിദ്യാർത്ഥികൾക്കും , മാതാപിതാക്കൾക്കും വളരെയധികം താൽപര്യം ജനിപ്പിച്ച വേറിട്ട പ്രവർത്തനമായിരുന്നു അത്. കൂടാതെ ശാസ്ത്രമേളയോട് അനുബന്ധിച്ച് നടന്ന ഐടി മേളയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലാതലത്തിൽ അഗ്രഗേറ്റ് രണ്ടാം സ്ഥാനം ഈ വർഷം സെൻറ് അലോഷ്യസ് നേടുകയുണ്ടായി.റവന്യൂ ജില്ലയിൽപങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഉയർന്ന ഗ്രേഡുകളും ലഭിച്ചു.