സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം - കോവിഡ്19

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം - കോവിഡ്19

വ്യക്തി ശുചിത്വം പാലിക്കണം
നാമിന്നെന്നാളും
പഴമക്കാരുടെ ചൊല്ലുകൾ എല്ലാം
പച്ചപ്പരമാർത്ഥം
പുറമേ പോയിട്ടകമേറുമ്പോൾ
കഴുകി വെടിപ്പാക്കാം
കയ്യും കാലും മുഖവും പിന്നെ
അംഗോപാധികളും
പുതുവഴി തന്നിലെ കാലം മായ്ച്ചു
പഴമതൻ ചൊല്ലുകളെ
ഫലമോ.....പുറമേ പോയിട്ടകമേറുമ്പോൾ
വീടണയും രോഗങ്ങൾ
കാണുന്നു നാം ഇത്തരുണത്തിൽ
കോവിഡ് വൈറസിനെ
വ്യക്തി ശുചിത്വം പാലിച്ചില്ലേൽ
കേറും വൈറസുകൾ
നമ്മിലുമൊപ്പം നാമെത്തീടും
എല്ലാ വ്യക്തിയിലും
രോഗം വാരി വിതയ്ക്കാൻ നാമിനി
കാരണമാകരുതേ
നാമും നമ്മുടെ ചുറ്റിലുമുള്ളോർ
ശുചിത്വമാർന്നീടിൽ
കാലം മാറ്റും രോഗങ്ങളെല്ലാം
ലോകം മുന്നേറും.
 

എയ്‌ന റോസ് ജോമോൻ
4 B സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്
കോലഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത