രോഗമുക്തി നേടിടാം
പുതിയൊരു രോഗം വന്നെത്തി
കൊറൊണയെന്നതിൻ പോര്
ജാഗ്രതയൊക്കെ പാലിച്ചാൽ
രോഗമുക്തി നേടീടാം
കൈയും മുഖവും ഇടയ്‍ക്കിടെ
സോപ്പിനാൽ കവുകേണം
സാമൂഹിക അകലം പാലിച്ചാൽ
സാമൂഹിക ഒരുമ നേരിടാം
യാത്രകളൊക്കെ ഒഴുവാക്കാം
ഒത്തുകൂടൽ ഒഴുവാക്കാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാലകൊണ്ട് മറച്ചീടാം
പൊതുസ്ഥലങ്ങളിൽ പൊകുമ്പോൾ
മാസ്‍ക്കുകൾ ധരിച്ചീടാം
അധികമായുള്ള ആശുപത്രി
സന്ദർശനം ഒഴിവാക്കാം
അസുഖമായിട്ടുള്ളവരുമായുള്ള
ഇടപ്പെടലുകൾ ഒഴിവാക്കാം
പരമാവധി പുറത്ത് പൊകാതെ
വീട്ടിൽ തന്നെ ഇരുന്നീടാം
ഓർക്കുക എപ്പോഴും കൂട്ടരെ നാം
വ്യക്തി ശുചിത്വം പാലിച്ചീടാൻ
ഭയമോടെ നിൽക്കുകയല്ല
ജാഗ്രതയൊടെ നിൽക്കുക നാം
ജാഗ്രതയൊടെ നിന്ന് നമുക്കി
രോഗമുക്തി നേടീടാം
നമുക്കായി ജീവൻ ത്യാഗം ചെയ്യുന്ന
പോലീസുകാർക്കും ഡോക്ടർന്മാർക്കും
ബിഗ് സല്യൂട്ട് നൽകീടാം