സെന്റ്. സെബാസ്റ്റ്യൻസ് എൽ പി എസ് കുറ്റിക്കാട്/അക്ഷരവൃക്ഷം/കൊവിഡ് 19 മാറ്റിയലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 മാറ്റിയ ലോകം


ഞാൻ അന്ന ഇസബൽ കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി. ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാമാരിപടർന്നു പിടിക്കുമ്പോൾ മരിച്ചുവീഴുന്ന മനുഷ്യരെ കാണുമ്പോൾ എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു. എന്റെ ക്ലാസ്സ് ടീച്ചറോടും കൂട്ടുകാരോടും യാത്രപറയുവാൻ പോലും സാധിക്കാതെയാണ് ഞാൻ വേനലവധിയിലേക്ക് പ്രവേശിച്ചത്. എന്റെ സ്കൂളിനേയും കൂട്ടുകാരേയും എനിക്ക് എന്ന് കാണുവാൻ കഴിയുമെന്നറിയില്ല. ഞാൻ എന്റെ മാതാപിതാക്കളോടൊപ്പം ഈ സമയം ചിലവഴിക്കുന്നു . മനുഷ്യൻ എല്ലാറ്റിനും ഉപരിയാണെന്ന ചിന്തയിൽ മാറ്റം വന്നു. ഈ പകർച്ചവ്യാധി ജീവന്റെ ഭീഷണിയും നൽകുന്നു. ഒതുങ്ങി ജീവിക്കുവാൻ ഇത് അവന് അവസരമൊരുക്കി. തനിച്ച് പ്രാർത്ഥിക്കുവാനും കുടുംബവുമായി ഒന്നിച്ച് കഴിയുവാനും മനുഷ്യന് കഴിയുന്നു. ഈ വൈറസ് പരത്തുന്ന രോഗം വേഗം മാറി പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നന്മയിലൂടേയും സാഹോദര്യത്തിലൂടേയും മനുഷ്യന് മുന്നേറുവാൻ സാധിക്കട്ടെ. ഈശ്വരൻ മനുഷ്യനെ അതിന് സഹായിക്കട്ടെ.

അന്ന ഇസബൽ ജെയിംസ്
3 സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കുറ്റിക്കാട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം