സെന്റ്. ലൂയിസ് എച്ച്.എസ്. മുണ്ടംവേലി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ഒരു മനുഷ്യന് രോഗംവന്നിട്ട് ഒരുപാട് പണം കൊടുത്ത് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരുന്നതിനു മുമ്പ് തന്നെ കുറഞ്ഞ ചിലവിൽ അത് തടയുന്നതാണ്. പരിസ്ഥിതി ശുചിത്വമാണ് രോഗപ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാർഗ്ഗം. നമ്മുടെ പരിസ്ഥിതിയെ നമ്മൾ അല്ലാതെ മറ്റാരാണ് സംരക്ഷിക്കേണ്ടത്. എന്നാൽ മനുഷ്യൻ പ്രകൃതിയോടു ചെയുന്നത് എന്താണെന്ന് നാം ഓർക്കേണ്ടിയിരിക്കുന്നു.

നമ്മുക്ക് നല്ലത് മാത്രം പ്രധാനം ചെയ്യുന്ന പ്രകൃതിയെ നമ്മുടെ നിത്യേനയുള്ള ദുഷ്പ്രവൃത്തികൾ മൂലം നാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ച് അതിനെ തന്നെ ചൂഷണം ചെയ്താണ് ജീവിക്കുന്നത്. എന്നാൽ പ്രകൃതിക്ക് തിരിച്ചൊന്നും നൽകുന്നില്ല.

ഇക്കാലത്ത് രോഗം പടരാനുള്ള സാധ്യത വളരെ വലുതാണ്. ദിനംപ്രതിയുള്ള മനുഷ്യന്റെ പ്രതികൂല പ്രവർത്തനങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത നമ്മൾ തന്നെ ഉയർത്തുന്നു. നമ്മൾ നിത്യേന ഉപയോഗിക്കുന്ന അവശ്യവസ്തുക്കളും ഭക്ഷ്യധാന്യങ്ങളും രോഗം പകരാൻ സാധ്യത ഉളവാക്കുന്നു.  അതിനാൽ ഇടയ്ക്കിടെ കൈകഴുകുവാൻ  മറവിയോ മടിയോ ഉണ്ടാകരുത്. അറിവുള്ളവർ നൽകുന്ന  നിർദ്ദേശങ്ങൾ  പാലിക്കാൻ  മടി കാണിക്കരുത്. വിദ്യാർത്ഥികളായ നമ്മളോരുത്തരും വീട്ടിലെ മറ്റു കുടുംബാംഗങ്ങൾക്ക് മാതൃകയായി മുന്നേറേണ്ടവരാണ്.
മനുഷ്യന്റെ ഏറ്റവും വലിയ  രോഗമാണ്  അഹങ്കാരം. അഹങ്കാരം എന്ന മഹാമാരിയേയാണ് നമ്മൾ തച്ചുടക്കേണ്ടത്. അഹങ്കാരമാണ് മനുഷ്യൻ നേരിടുന്ന എല്ലാ വിപത്തുകൾക്കും പിന്നിൽ. പ്രളയം വന്നപ്പോൾ വീടുവിട്ട് മറ്റൊരിടത്തേക്ക് പോകാൻ പറഞ്ഞിട്ട് വീട്ടിൽതന്നെ ഇരുന്നതും,   ഇന്ന് കോവിഡ് 19 എന്ന്കൊറോണ വൈറസ്  പടർന്ന് പിടിക്കുമ്പോൾ  വീട്ടിൽ തന്നെ ഇരിക്കാൻ പറഞ്ഞിട്ട്   പുറത്തിറങ്ങി നടക്കുന്നതും  മനുഷ്യന്റെ ഇതേ അഹങ്കാരത്തെ സൂചിപ്പിക്കുന്നു.

സോപ്പോ, സാനിറ്റൈസറാ, ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നതിലൂടേയും, മാസ്ക് ധരിക്കുന്നതിലൂടേയും രോഗപ്രതിരോധം നമ്മുക്ക് സാധ്യമാകുന്നു. ഇതൊരു രോഗ പ്രതിരോധ മാർഗ്ഗമായതിനാൽ കൊറോണക്കാലത്ത് മാത്രമല്ല മറിച്ച് എപ്പോഴും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ട നല്ല ശീലങ്ങളിൽ ഒന്നാണ്. നമ്മുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിലൂടെ രോഗത്തെ പേടിക്കുകയല്ല മറിച്ച് രോഗത്തെ താൻ തോൽപ്പിക്കും എന്ന് ഉറപ്പിച്ചു പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

 ഭയമല്ല ജാഗ്രതയാണ് വേണ്ടത്. അമിതമായി പേടിച്ചാൽ രോഗം പകരാൻ സാധ്യത ഉണ്ടാകുന്നു. എല്ലാവർക്കും നല്ലതുമാത്രം വരട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്  നമ്മുടെ പ്രവർത്തികളെ കടിഞ്ഞാൽ ഇടുകയും പരിസ്ഥിതി  സംരക്ഷിക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി  ആർജിച്ചെടുക്കുവാൻ  ഈ തലമുറയ്ക്ക്  സാധിക്കട്ടെ.
ജൂവൽ ക്രിസ്റ്റഫർ
X A സെന്റ് ലൂയിസ് ഹൈ സ്കൂൾ , മുണ്ടംവേലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം