സ്നേഹം
വേദനമാറ്റുന്ന തൈലം യാതന നീക്കും സുഗന്ധം
വേനലകറ്റും പൂന്തണൽ ഉഷ്ണമാറ്റുമിളംതെന്നൽ
പുഴയുടെ തെളിവുള്ള സ്നേഹം
മഴയുടെ കുളിരുള്ള സ്നേഹം
ഹൃദയത്തിൻ അലിവാകും സ്നേഹം
മുറിവാകും ദുഃഖത്തെ ഉണക്കുന്ന ഔഷധമാണ് സ്നേഹം
അഗ്നിയാകും കോപത്തെ അണയ്ക്കുന്ന ജലമാകും സ്നേഹം
എന്നും നിലനിൽക്കും മോദമാം സ്നേഹത്തെ
മന്നിലെങ്ങും നിറയ്ക്കാം കൂട്ടരേ…………