മനസ്സ്
നിൻ ദുഃഖങ്ങളും പേറി,
ഓരോരോ മനസ്സും വിണ്ണിലേ
നക്ഷത്രങ്ങളാകുവാൻ കൊതിക്കുന്നു.
നിൻ വേദനകളും പേറി,
ഓരോരോ ശിരസ്സും വിണ്ണിലേ
ചന്ദ്രനാകുവാൻ കൊതിക്കുന്നു.
നിൻ വിദ്വേഷങ്ങളും പേറി,
ഓരോരോ ജീവനും വിണ്ണിലേ
മേഘങ്ങളാകുവാൻ കൊതിക്കുന്നു.
നിൻ സ്വപ്നങ്ങളും പേറി,
ഓരോരോ നേത്രങ്ങളും വിണ്ണിലേ
സൂര്യനാകുവാൻ കൊതിക്കുന്നു.