ഇത്തിരിപ്പൂവേ ! ചുവന്നപ്പൂവേ !
ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ വഴി-
വക്കിൽ വയലിൽ വരമ്പി, ലെന്നുമ്മറ-
മുറ്റത്തൊരു കോണി, ലീറനണിഞ്ഞൊരു
മുഗ് ദ്ദലജ്ജാവതീ സൗന്ദര്യമായ്, ഗൂഢ-
സുസ്മിതമായ് പ്രിയദർശിനി യാമെന്റെ
കുഗ്രാമ ഭൂമിതൻ സീമന്തരേഖയിൽ
ചാർത്തിയ മംഗല്യകുങ്കുമമായ്, കവിൾ-
ചോപ്പിൽ വിരിയും നുണകുഴിയ, യുഷഃ-
സന്ധ്യതൻ ചുംബനമുദ്രയായ്, നിർവൃതി-
സ്പന്ദനമായ് നീ വിടർന്നു നിൽക്കേ, നിന്റെ
കൺകളിൽ ഞാനുറ്റുനോക്കി നിൽക്കേ,യൊരു
കിന്നരം മൂളി; കിളി പാടി; പിന്നെയെ-
ന്നുൾ ത്തേനറ തുറന്നെത്തിയെരു മധു-
മക്ഷിക മൂളിപ്പറന്നു,നിന്നാത്മാവിൽ
മുത്തമണച്ചു മന്ത്രിച്ചു മധുരമായ്
ഇത്തിരിപ്പൂവേ !ചുവന്നപ്പൂവേ !
.................