സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/നല്ല സുഹൃത്തുക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല സുഹൃത്തുക്കൾ

പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു. അവന്റെ പേര് കിട്ടു എന്നായിരുന്നു. എല്ലാവരേയും ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായിരുന്നു അവന്റെ പ്രധാന വിനോദം. ഒരിക്കൽ അവൻ കാടിന്റെ നടുക്കെത്തി. അവന് നല്ല വിശപ്പുണ്ടായിരുന്നു. അപ്പോൾ അവൻ ഒരു അരുവി കണ്ടു. അതിൽ നിറയെ മീൻ ഉണ്ടായിരുന്നു. അവൻ അതിൽ ചൂണ്ട ഇട്ടു. അസമയത്ത് മിട്ടു എന്ന ഒരു മീൻ അവന്റെ കെണിയിൽ പെട്ടു. അവൾ കിട്ടുവിനോട് പറഞ്ഞു: “എന്നേ തിന്നോളു , പക്ഷെ എന്റെ കൂടെ ഉള്ളവരെ തിന്നരുത്. ഇത് എന്റെ അപേക്ഷയാണ്.” പക്ഷെ കിട്ടു ഇതിനൊന്നും ചെവികൊടുത്തില്ല അവൻ മിട്ടുവിനെ ഒരു ചാക്കിലിട്ടു. എന്നിട്ട് പറഞ്ഞു: “ഞാൻ ഒരു മീനിനേയും കൂടി പിടിക്കും” ഇതെല്ലാം ടുട്ടു എന്ന ഒരു ആമ കാണുന്നുണ്ടായിരുന്നു. അവൻ പറഞ്ഞു: “ഇന്ന് ഞാൻ ഇവനെ ഒരു പാഠം പടിപ്പിക്കും.” അപ്പോൾ അവൻ അവിടെ കുറച്ച് ഉറുമ്പുകളെ കണ്ടു. അവരെ കണ്ടപ്പോൾ അവന് ഒരു സൂത്രം തോന്നി. അവൻ അവരോട് എന്തോ പറഞ്ഞു. അവർ മീനുകളുടെ അടുത്ത് ചെന്ന് ഇത് പറഞ്ഞു. മീനുകൾ ഇതിന് സമ്മതിച്ചു. ഉറുമ്പുകൾ ഈ വിവരം എലിയച്ഛനെ അറിയിച്ചു. എലിയച്ഛൻ ആ ചാക്കിൽ ഒരു തുളയുണ്ടാക്കി മീനുകളെ രക്ഷപെടുത്തി. കുറുക്കന് ഉറുമ്പുകളുടെ കടിയേറ്റു. മീനും നഷ്ടപ്പെട്ട് ഉറുമ്പുകളുടെ കടിയുമേറ്റ് നാണങ്കെട്ട് കിട്ടുക്കുറുക്കൻ പിന്നെ ഒരിക്കലും ആരേയും ഉപദ്രവിച്ചിട്ടില്ല.

സിയ പി സിജോ
5 A സെന്റ്.മേരീസ്എ.ഐ.ജി.എച്ച്.എസ്.ഫോർട്ടുകൊച്ചി.
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ