സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാടോടി സംഗീതം

പരമ്പരാഗതമായ നാടോടിസംഗിതത്തെ കൃത്യമായി നിർവ്വചിക്കുവാൻ പ്രയാസമാണ്. നാടോടിസംഗീതം, നാടോടിഗാനം, നാടോടിനൃത്തം തുടങ്ങിയ പദങ്ങൾ താരതമ്യേന അടുത്ത കാലത്താണ് ഉപയോഗിക്കാനാരംഭിച്ചത്. ഇവ നാട്ടറിവ് എന്ന പദത്തിന്റെയും ആശയത്തിന്റെയും വിപുലീകരണമാണ്.പരമ്പരാഗതമായ നാടോടിസംഗീതം കൂടുതലായും ആദിവാസികളുടെ സംഗീതത്തിലാണു പെടുന്നത്. എന്നിരുന്നാലും, രണ്ടു നൂറ്റാണ്ടിന്റെ വളരെ വിപുലമായ ഗവേഷണത്തിനൊടുവിലും നാടോടിസംഗീതം എന്നതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് കൃത്യമായി നിർവ്വചിക്കാൻ കഴിഞ്ഞിട്ടില്ല. ചിലർ നാടോടിസംഗീതം അല്ലെങ്കിൽ ഫോക്ക് മ്യൂസിക് എന്ന പദം തന്നെ ഉപയോഗിക്കണം എന്ന് നിഷ്കർഷിക്കുന്നില്ല. നാടോടിസംഗീതത്തിനു ചില പ്രത്യേക സ്വഭാവമുണ്ട്. ഇതിനെ ശുദ്ധമായ സംഗീതനിബന്ധനകൾ അനുസരിച്ച് തരംതിരിക്കാൻ പ്രയാസമാണ്. നാടോടിസംഗീതത്തിന്റെ ഒരു നിർവ്വചനം "സംഗീതസംവിധായകർ ഇല്ലാത്ത പഴയ ഗാനങ്ങൾ" എന്നാണ് മറ്റൊരു നിർവ്വചനത്തിൽ "വാമൊഴി കൈമാറ്റത്തിന്റെ പരിണാമക്രമം" .... സമൂഹത്തിന്റെ സംഗീതത്തിന്റെ രൂപാന്തരണവും പുനർരൂപാന്തരണവും നടന്ന് അതിനു ഒരു നാടോടിരൂപം കൈവരുന്നു".ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തുടങ്ങിയ ഒരു പുതിയ രൂപത്തിലുള്ള ജനകീയ സംഗീതം പരമ്പരാഗതമായ നാടോടിസംഗീതത്തിൽനിന്നും ഉത്ഭവിക്കുകയുണ്ടായി. ഈ രീതിയെയും സമയകാലത്തെയും രണ്ടാം നാടോടിപുനരുദ്ധാനം എന്നു വിളിച്ചുവന്നു. ഈ പുനരുദ്ധാനം അതിന്റെ ഉന്നതിയിലെത്തിയത് 1960കളിലാണ്. ഈ രുപത്തിലുള്ള സംഗിതത്തെ ചിലപ്പോൾ പ്രാദേശികമായ നാടോടിസംഗീതമെന്നോ നാടോടി പുനരുദ്ധാനസംഗീതമെന്നോ വിളിച്ചുവരുന്നുണ്ട്. ഈ തരം സംഗീതത്തെ ഇതിനുമുമ്പുള്ള ഇനം സംഗീതത്തിൽനിന്നും വേർതിരിച്ചറിയാനാണിങ്ങനെ വ്യത്യസ്ത പേരിൽ വിളിച്ചുവരുന്നത്. ഇത്തരം ചെറിയതരം സംഗീത പുനരുദ്ധാനം മറ്റു സമയത്ത് ലോകവ്യാപകമായി പലയിടങ്ങളിലും നടന്നിട്ടുണ്ട്. ആ നാടോടിസംഗീത പുനരുദ്ധാനങ്ങളെ ഈ വിഭാഗത്തിൽപ്പെടുത്തിയിട്ടില്ല. ഇത്തരം നാടോടി സംഗീതത്തിൽ നാടോടി മെറ്റൽ, റോക്ക് തുടങ്ങിയവയും ഉൾപ്പെടുന്നു. സമകാലീന നാടോടി സംഗീതം പരമ്പരാഗത നാടോടി സംഗീതത്തിൽനിന്നും വ്യത്യസ്തമായി നിലകൊള്ളുന്നു.

നാടോടി കലകൾ

തെയ്യം
തീയാട്ട്

കേരളീയ രംഗകലകളെ മതപരം, വിനോദം, സാമൂഹികം, കായികം എന്നിങ്ങനെ വേർതിരിക്കാം. മതപരമായ കലകളിൽ ക്ഷേത്രകലകളും അനുഷ്ഠാനകലകളും ഉൾപ്പെടും. കൂത്ത്,കൂടിയാട്ടം,കഥകളി,തുള്ളൽ, തിടമ്പു നൃത്തം, അയ്യപ്പൻ കൂത്ത്, അർജ്ജുന നൃത്തം, ആണ്ടിയാട്ടം, പാഠകം,കൃഷ്ണനാട്ടം, കാവടിയാട്ടം തുടങ്ങിയ ഒട്ടേറെ ക്ഷേത്രകലകളുണ്ട്. ലാസ്യ നൃത്തമായ മോഹിനിയാട്ടവും ഇതിൽപ്പെടും. തെയ്യം, തിറ, പൂരക്കളി, തീയാട്ട്, മുടിയേറ്റ്, കാളിയൂട്ട്, പറണേറ്റ്, തൂക്കം, പടയണി (പടേനി), കളം പാട്ട്, കെന്ത്രോൻ പാട്ട്, ഗന്ധർവൻ തുള്ളൽ, ബലിക്കള, സർപ്പപ്പാട്ട്, മലയൻ കെട്ട് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളുണ്ട് അനുഷ്ഠാനകലകളായി. അവയുമായി ബന്ധപ്പെട്ട അനുഷ്ഠാനകലാസാഹിത്യവുമുണ്ട്.

തിറ

യാത്രക്കളി, ഏഴാമുത്തിക്കളി, മാർഗം കളി,ഒപ്പന തുടങ്ങിയവ സാമൂഹിക കലകളും ഓണത്തല്ല്, പരിചമുട്ടുകളി, കളരിപ്പയറ്റ് തുടങ്ങിയവ കായിക കലകളുമാണ്. കാക്കാരിശ്ശി നാടകം, പൊറാട്ടു കളി, തോൽപ്പാവക്കൂത്ത്, ഞാണിൻമേൽകളി തുടങ്ങിയവ വിനോദലക്ഷ്യം മാത്രമുള്ള കലകളുമാണ്. ഇവയ്ക്കു പുറമേയാണ് ആധുനിക നാടക വേദിയും ചലച്ചിത്രവും കഥാപ്രസംഗവും ഗാനമേളയും മിമിക്രിയും ഉൾപ്പെടെയുള്ള ജനപ്രിയകലകളും.

പൂരക്കളി

നാടോടി നാടകം

അനുഷ്ഠാനകലകളിൽപ്പെടുന്ന പലതും നാടോടി നാടകങ്ങളാണ്. അനുഷ്ഠാനസ്വഭാവമില്ലാത്ത വിനോദ പ്രധാനമായ നാടോടി നാടകങ്ങളുമുണ്ട്. കുറത്തിയാട്ടം, പൊറാട്ടു നാടകം, കാക്കാരിശ്ശി നാടകം, പൊറാട്ടിന്റെ വകഭേദമെന്നു പറയാവുന്ന പാങ്കളി, ആര്യമ്മാല തുടങ്ങിയവ അനുഷ്ഠാനാംശമില്ലാത്ത നാടോടി നാടകങ്ങളാണ്. മുടിയേറ്റ്, കാളിയൂട്ട്, നിണബലി, പടയണി, കാളിത്തീയാട്ട്, അയ്യപ്പൻകൂത്ത്, തെയ്യം തുടങ്ങിയവയെല്ലാം അനുഷ്ഠാനാംശമുള്ള നാടോടി നാടകങ്ങളാണെന്നു പറയാം. കോതാമൂരിയാട്ടം അനുഷ്ഠാനാംശം കുറഞ്ഞ നാടകമാണ്.

വടക്കൻ കേരളത്തിലെ ഗിരിവർഗ്ഗക്കാർക്കിടയിലുള്ള സീതക്കളി, പത്തനംതിട്ടയിലെ മലവേടരുടെ പൊറമാടി, വയനാട്ടിലെ ആദിവാസികൾക്കിടയിലുള്ള മാന്ത്രിക കർമ്മങ്ങളായ ഗദ്ദിക, കുള്ളിയാട്ട്, വെള്ളാട്ട് എന്നിവയും ഒരുതരം നാടോടി നാടകങ്ങളാണ്. കണ്യാർകളി, പൂതം കളി, കുമ്മാട്ടി, ഐവർനാടകം, കുതിരക്കളി, വണ്ണാൻകൂത്ത്, മലയിക്കൂത്ത് തുടങ്ങിയവയും ഈ ഗണത്തിൽ വരും.

നാട്ടറിവുകൾ

1. ഉളുക്കിനു – സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയിൽ കലക്കി തിളപ്പിച്ച് പുരട്ടുക

2. പുഴുക്കടിക്ക് – പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക

3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക

4. ചെവി വേദനയ്ക്ക് – വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക

5. കണ്ണ് വേദനയ്ക്ക് – നന്ത്യർ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാൽ ചേര്ത്തോ അല്ലാതെയോ കണ്ണിൽ ഉറ്റിക്കുക

6. മൂത്രതടസ്സത്തിന് – ഏലയ്ക്ക പൊടിച്ച് കരിക്കിൻ വെള്ളത്തിൽ ചേര്ത്ത് കഴിക്കുക

7. വിരശല്യത്തിന് – പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക

8. ദഹനക്കേടിന് – ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്ത്ത് കുടിക്കുക

9. കഫക്കെട്ടിന് – ത്രിഫലാദി ചൂര്ണംും ചെറുചൂടുവെള്ളത്തിൽ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക

10. ചൂട്കുരുവിന് – ഉഴുന്ന്പൊടി ഉപയോഗിച്ച് കുളിക്കുക

11. ഉറക്കക്കുറവിന് – കിടക്കുന്നതിന് മുന്പ്ി ഒരോ ടീസ്പൂൺ തേൻ കഴിക്കുകെ

12. വളം കടിക്ക് – വെളുത്തുള്ളിയും മഞ്ഞളും ചേര്ത്തഒരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക

13. ചുണങ്ങിന് – വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക

14. അരുചിക്ക് – ഇഞ്ചിയും കല്ലുപ്പ് കൂടി ചവച്ച് കഴിക്കുക

15. പല്ലുവേദനയ്ക്ക് – വെളുത്തുള്ളി ചതച്ച് വേദനയുള്ള പല്ല്കൊണ്ട് കടിച്ച് പിടിക്കുക

16. തലവേദനയ്ക്ക് – ഒരു സ്പൂൺ കടുക്കും ഒരല്ലി വെളുത്തുള്ളിയും ചേര്ത്തുരച്ച് ഉപ്പുനീരിൽ ചാലിച്ച് പുരട്ടുക

17. വായ്നാറ്റം മാറ്റുവാൻ – ഉമിക്കരിയും ഉപ്പും കുരുമുളക്പൊടിയും ചേര്ത്ത് പല്ല്തേയ്ക്കുക

18. തുമ്മലിന് – വേപ്പണ്ണ തലയിൽ തേച്ച് കുളിക്കുക.

19. ജലദോഷത്തിന് – തുളസിയില നീർ ചുവന്നുള്ളിനീർ ഇവ ചെറുതേനിൽ ചേര്ത്ത് കഴിക്കുക

20. ടോണ്സിഴ ലെറ്റിസിന് – വെളുത്തുള്ളി കുരുമുളക് തുമ്പയില എന്നിവ ഒന്നിച്ച് തുടര്ച്ച യായി 3ദിവസം കഴിക്കുക

21. തീ പൊള്ളലിന് – ചെറുതേൻ പുരട്ടുക

22. തലനീരിന് – കുളികഴിഞ്ഞ് തലയിൽ രസ്നാദിപ്പൊടി തിരുമ്മുക

23. ശരീര കാന്തിക്ക് – ചെറുപയര്പ്പൊ ടി ഉപയോഗിച്ച് കുളിക്കുക

24. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറൻ – ദിവസവും വെള്ളരിക്ക നീര് പുരട്ടിയ ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകുക

25. പുളിച്ച് തികട്ടലിന് – മല്ലിയിട്ട തിളപ്പിച്ചാറിയ വെള്ളം പലപ്രവാശ്യം കഴിക്കുക

26. പേന്പോചകാൻ – തുളസിയില ചതച്ച് തലയിൽ തേച്ച്പിടിപ്പിക്കുക ഒരു മണിക്കൂർ കഴിഞ്ഞ് കഴുകികളയുക

27. പുഴുപ്പല്ല് മറുന്നതിന് – എരുക്കിൻ പാൽ പല്ലിലെ ദ്വാരത്തിൽ ഉറ്റിക്കുക

28. വിയര്പ്പു നാറ്റം മാറുവാൻ – മുതിര അരച്ച് ശരീരത്തിൽ തേച്ച് കുളിക്കുക

29. ശരീരത്തിന് നിറം കിട്ടാൻ – ഒരു ഗ്ലാസ് കാരറ്റ് നീരിൽ ഉണക്കമുന്തിരി നീര്,തേൻ,വെള്ളരിക്ക നീര് ഇവ ഒരോ ടീ സ്പൂൺ വീതം ഒരോ കഷ്ണം കല്ക്കൂണ്ടം ചേര്ത്ത് ദിവസവും കുടിക്കുക

30. ഗര്ഭ്കാലത്ത് ഉണ്ടാകുന്ന തലവേദനയ്ക്ക് – ഞൊട്ടാ ഞൊടിയൻ അരച്ച് നെറ്റിയിൽ പുരട്ടുക

31. മുലപ്പാൽ വര്ദ്ധിുക്കുന്നതിന് – ഉള്ളിചതച്ചതും,തേങ്ങയും ചേര്ത്ത് കഞ്ഞിവച്ച് കുടിക്കുക

32. ഉഷ്ണത്തിലെ അസുഖത്തിന് – പശുവിന്റെ് പാലിൽ ശതാവരികിഴങ്ങ് അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക

33. ചുമയ്ക്ക് -പഞ്ചസാര പൊടിച്ചത്, ജീരകപ്പൊടി, ചുക്ക്പ്പൊടി, ഇവ സമം എടുത്ത് തേനിൽ ചാലിച്ച് കഴിക്കുക

34. കരിവംഗലം മാററുന്നതിന് – കസ്തൂരി മഞ്ഞൾ മുഖത്ത് നിത്യവും തേയ്ക്കുക

35. മുഖസൌന്ദര്യത്തിന് – തുളസിയുടെ നീര് നിത്യവും തേയ്ക്കുക

36. വായുകോപത്തിന് – ഇഞ്ചിയും ഉപ്പും ചേര്ത്തയരച്ച് അതിന്റെ നീര് കുടിക്കുക

37. അമിതവണ്ണം കുറയ്ക്കാൻ – ചെറുതേനും സമം വെളുത്തുള്ളിയും ചേര്ത്ത് അതിരാവിലെ കുടിക്കുക

38. ഒച്ചയടപ്പിന് – ജീരകം വറുത്ത്പൊടിച്ച് തേനിൽ ചാലിച്ച് കഴിക്കുക

39. വളംകടിക്ക് – ചുണ്ണാമ്പ് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുക

40. സ്ത്രീകളുടെ മുഖത്തെ രോമവളര്ച്ചമ തടയാൻ – പാല്പ്പാ ടയിൽ കസ്തൂരി മഞ്ഞൾ ചാലിച്ച് മുഖത്ത് പുരട്ടുക

41. താരൻ മാറാൻ – കടുക് അരച്ച് തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക

42. മുഖത്തെ എണ്ണമയം മാറൻ – തണ്ണിമത്തന്റെ് നീര് മുഖത്ത് പുരട്ടുക

43. മെലിഞ്ഞവർ തടിക്കുന്നതിന് – ഉലുവ ചേര്ത്ത് കഞ്ഞി വച്ച് കുടിക്കുക

44. കടന്തൽ വിഷത്തിന് – മുക്കുറ്റി അരച്ച് വെണ്ണയിൽ ചേര്ത്ത് പുരട്ടുക.

45. ഓര്മ്മ് കുറവിന് – നിത്യവും ഈന്തപ്പഴം കഴിക്കുക

46. മോണപഴുപ്പിന് – നാരകത്തിൽ ഇലയിട്ട് തിളപ്പിച്ച വെള്ളം കവിൾ കൊള്ളുക

47. പഴുതാര കുത്തിയാൽ – ചുള്ളമ്പ് പുരട്ടുക

48. ക്ഷീണം മാറുന്നതിന് – ചെറു ചൂടുവെള്ളത്തിൽ ഒരു ടീ സ്പൂൺ ചെറുതേൻ ചേര്ത്തു കുടിക്കുന്നു.

49. പ്രഷറിന് – തഴുതാമ വേരിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക

50. ചെങ്കണ്ണിന് – ചെറുതേൻ കണ്ണിലെഴുതുക.

സംസ്കാരം

ഒരു സമൂഹത്തിന്റെ സ്വഭാവരീതികൾ, ജീവിതരീതികൾ, കലാചാതുര്യം, വസ്ത്രധാരണം, ഭാഷ, ആചാരങ്ങൾ, വിനോദങ്ങൾ വിശ്വാസരീതികൾ തുടങ്ങിയവയെല്ലാത്തിന്റെയും ആകെത്തുകയെ ആ പ്രത്യേക സമൂഹത്തിന്റെ സംസ്കാരം എന്നു പറയുന്നു. ഓരോ പ്രദേശങ്ങളിലെയും ജനങ്ങളുടെ സംസ്കാരം ആ പ്രദേശത്തിന്റെ ഭൂപ്രകൃതിയോടും ആവാസവ്യവസ്ഥയോടും രാഷ്ട്രീയപരവും ചരിത്രപരവുമായ സംഭവവികാസങ്ങളോടും ജാതിമതങ്ങളോടും ഗോത്രങ്ങളോടും അഭേദ്യമായ ബന്ധം പുലർത്തുന്നു. സംസ്കാരം എന്നത്‌ മനുഷ്യരുടെ വലിയ പ്രത്യേകതയാണ്. ഓരോ പ്രദേശത്തിന്റെയും സംസ്കാരം വ്യത്യസ്തമാകാം. രാജ്യത്തിന്റെ പുരോഗതി, വികസനം, ശാസ്ത്രസാങ്കേതിക മേഖലയിലെ മുന്നേറ്റം, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയൊക്കെ സംസ്കാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ലോകത്തിൽ മനുഷ്യൻ സമൂഹമായി ജീവിക്കാൻ തുടങ്ങിയ കാലം തൊട്ടെ അവർക്കൊക്കെ പ്രത്യേകം സംസ്കാരങ്ങളുണ്ടായിരിക്കാം. ആദിമമനുഷ്യർ താമസിച്ചിരുന്നിടത്തു നിന്നു കിട്ടിയിട്ടുള്ള തെളിവുകളും അവരുടെ ഗുഹകളിൽ കണ്ടുവരുന്ന ചിത്രങ്ങളും ഇതാണു തെളിയിക്കുന്നത്‌. എങ്കിലും ഇന്നു പരിപൂർണ്ണ സംസ്കാരം എന്നർത്ഥത്തിൽ കാണുന്ന ഏറ്റവും പഴയ സമൂഹം മെസപ്പൊട്ടേമിയയിലായിരുന്നു ജീവിച്ചിരുന്നത്‌. അക്കാലത്ത്‌ സിന്ധു നദിതടത്തിലുണ്ടായിരുന്ന ഹാരപ്പാ സംസ്കാരം, മോഹൻജൊദാരോ സംസ്കാരം മുതലായവയേയും പഴയ പൂർണ്ണസംസ്കാരങ്ങളായി കാണാവുന്നതാണ്‌.

ഔഷധസസ്യങ്ങൾ

നമ്മുടെ ചുറ്റുപാടുകളിൽ വളരുന്ന ചെറുതും വലുതുമായ സസ്യങ്ങൾ ഏതെങ്കിലും രീതിയിൽ‍ ഔഷധങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. ഇത്തരം സസ്യങ്ങളെ പൊതുവേ ഔഷധസസ്യങ്ങൾ എന്ന് പറയുന്നു. ചികിത്സാരീതികൾ പ്രധാനമായും ആയുർവേദം, ആധുനിക വൈദ്യശാസ്ത്രം, ഹോമിയോപ്പതി, യൂനാനി, സിദ്ധവൈദ്യം തുടങ്ങി പലതരത്തിലുമുള്ളവ നിലനിൽക്കുന്നുണ്ട്. മനുഷ്യൻ മാത്രമല്ല പട്ടി, പൂച്ച തുടങ്ങിയ പല ജന്തുക്കളിലും ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രവണത കാണിക്കുന്നുണ്ട്.

ഇത്തരം ഔഷധങ്ങളിൽ പലതും വാണിജ്യപരമായോ വീട്ടാവശ്യത്തിനായോ കൃഷിചെയ്യുന്നവയാണ്‌. തോട്ടങ്ങളിൽ ഇടവിളകളായോ തണൽ മരമായോ താങ്ങുമരമായോ ഔഷധസസ്യങ്ങൾ കൃഷിചെയ്യുന്നു.

  • മുക്കുറ്റി
    മുക്കുറ്റി
    നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വഴിയോരങ്ങളിലും കാണുന്ന മുക്കുറ്റി ഗ്രാമീണ സംസ്‌കൃതിയുടെ അടയാളമാണ്. ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. Biophytum sensitivum എന്ന ശാസ്ത്രീയ നാമമുള്ള മുക്കുറ്റി ഒട്ടേറെ ദേശനാമങ്ങളിൽ ആണ് കേരളത്തിൽ അറിയപെടുന്നത്. കേരളത്തിൽ നിലം തെങ്ങ്, ലജ്ജാലു, തീണ്ടാനഴി , ജലപുഷ്പം എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നു. 8-15 cm ഉയരമുള്ള ഇവയ്ക്കു ഒരു കൊല്ലമാണ് ആയുസ്സ്. അഞ്ചു ഇതളുകൾ ഉള്ള പൂക്കൾക്ക്  പത്തു കേസരങ്ങളും, അഞ്ചു അറയുള്ള അണ്ഡാശയവും ഉണ്ടാവും. വിത്തുകൾ മണ്ണിൽ വീണ് മഴയുള്ളപ്പോൾ മുളക്കും. ഉത്തേജനഗുണമുള്ള ഒരു ഔഷധമാണ് മുക്കുറ്റി. കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നതിനു പിന്നിൽ ഇത്തരത്തിൽ ഒരു രഹസ്യമുണ്ട്. കുറി അരച്ച് തൊടുന്ന ഭാഗം നാഡികൾ സമ്മേളിക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി അരച്ച് തൊട്ടാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുകയും ആരോഗ്യകരമായ കുറെ ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി തലയിൽ ചൂടിയാൽ ഭർത്താവിനു നല്ലതു വരുമെന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറുമെന്നുമുള്ള അനേകം വിശ്വാസങ്ങൾ കേരളത്തിലുണ്ട്.
  • കറ്റാർവാഴ
    കറ്റാർവാഴ
    അസ്ഫോഡെലേഷ്യേ കുടുംബ്ബത്തിൽ പെട്ട ഒരു ചെടിയാണ് കറ്റാർവാഴ . പേരിൽ സാമ്യമുണ്ടെങ്കിലും വാഴയുമായി ഇതിന്‌ ബന്ധമൊന്നുമില്ല. വളരെയധികം ഔഷധഗുണമുള്ള ചെടിയാണ് ഇത്.ആയുർവേദത്തിലും ഹോമിയോപ്പതിയിലും കറ്റാർ വാഴ ഔഷധമായി ഉപയോഗിക്കുന്നുണ്ട് . ത്വക്ക് രോഗങ്ങൾക്കുള്ള നല്ല പ്രതിവിധിയാണ് ഇത്. തണ്ടില്ലാത്തതോ ചെറിയ തണ്ടോടുകൂടിയതോ ആയ ഇത് 80-100 സെ.മീ ഉയരത്തിൽ വളരുന്നു. ഇലകൾ‍ ജലാംശം നിറഞ്ഞ് വീർത്തവയാണ്. ഇലകളുടെ അരികിൽ മുള്ളുകൾ ഒരു ദിശയിലേക്ക് അടുക്കി വച്ചപോലെ കാണപ്പെടുന്നു.കറ്റാർവാഴയുടെ സ്വഭാവങ്ങൾക്കു നിദാനം ഇല(പോള)കളിൽ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്.കറ്റാർവാഴ ജീവകങ്ങൾ, അമിനോഅമ്ലങ്ങൾ, ഇരുമ്പ്, മാംഗനീസ്, കാൽ‌സ്യം, സിങ്ക്, എൻസൈമുകൾ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആരോഗ്യപാനീയങ്ങൾ, മോയിസ്ചറൈസറു‍കൾ , ക്ലെൻസറുകൾ, ലേപനങ്ങൾ തുടങ്ങിയ നിരവധി കറ്റാർവാഴ ഉല്പന്നങ്ങൾ ഇന്ന് ലഭ്യമാണ്. ആർത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോൾ, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കറ്റാർവാഴ നീര് അത്യന്തം ഗുണകരമാണ്. ഇത് നല്ലൊരു ആന്റിഓക്സിഡൻറാണ്. കൂടാതെ ബാക്റ്റീരിയ, പൂപ്പൽ എന്നിവയെ ചെറുക്കുന്നതോടൊപ്പം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.
  • പനിക്കൂർക്ക
    പനിക്കൂർക്ക
    ഭൂമിയിൽ നിന്ന് അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്ന ഔഷധ സസ്യമാണ് പനിക്കൂർക്ക ([English: Plectranthus amboinicus) അഥവാ ഞവര. കോളിയസ് അരോമാറ്റികസ് (Coleus aromaticus) എന്നാണ്‌ ശാസ്ത്രീയനാമം. "കർപ്പൂരവല്ലി", "കഞ്ഞിക്കൂർക്ക" "നവര" എന്നും പ്രാദേശികമായി അറിയപ്പെടുന്നു. പച്ച നിറത്തിലുള്ള ഇളം തണ്ടുകൾക്കും ഇലകൾക്കും മൂത്തുകഴിഞ്ഞാൽ തവിട്ടു നിറം ആയിരിക്കും. ആയുർവേദത്തിൽ പനികൂർക്കയുടെ ഇല പിഴിഞ്ഞ നീർ കഫത്തിന്‌ നല്ലൊരു ഔഷധമാണ്. പനിക്കൂർക്കയുടെ തണ്ട്, ഇല എന്നിവ ഔഷധത്തിനു് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിൽ, ചുക്കുകാപ്പിയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിനു നല്ലതാണിത് പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞനീര് 5 മില്ലി വീതം സമം ചെറുതേനിൽ ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കുമുണ്ടാകുന്ന പനി,ജലദോഷം,ശ്വാസം മുട്ട് തുടങ്ങിയ രോഗങ്ങൾ സുഖപ്പെടും.പുളി ലേഹ്യം, ഗോപിചന്ദനാദി ഗുളിക എന്നിവയിലെ ഒരു ചേരുവയാണ് പനിക്കൂർക്ക. വലിയ രസ്നാദി കഷായം, വാകാദി തൈലം എന്നിവയിലും ഉപയോഗിക്കുന്നു, ലോകത്തിൽ പല ഭാഗത്തും ഈ ഔഷധസസ്യത്തെ കുറിച്ചുള്ള ഗവേഷണങ്ങ്ങൾ നടന്നിട്ടുണ്ട്. പനിക്കൂർക്കയുടെ നീര് നല്ലൊരു ആന്റിബയോട്ടിക്കാണെന്നു കണ്ടെത്തിയിട്ടുണ്ട്.
  • തഴുതാമ
    തഴുതാമ
    നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ്‌ തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ. തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്‌, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം.