സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി മലിനീകരണം
പരിസ്ഥിതി മലിനീകരണം
കരളും മിഴിയും കവർന്നു മിന്നിയ കറയറ്റ സദ് ഗ്രാമഭംഗിയും നാഗരിക വികസനവും ഇന്ന് കൊടിയ ഊഷ്മാവിൽതിളച്ചു വറ്റി പോകുന്നു .മനുഷ്യനിലെ മൃദുല ഭാവങ്ങൾ നശിച്ചു സാധ്യതയേറി രാക്ഷസന്മാരയി തല തിരിയുന്ന തലമുറ പെരുകിവരുകയും ആ തലമുറ തന്നെ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്നു. ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് പരിസ്ഥിതി മലിനീകരണം . പ്രപഞ്ചത്തിന്റെ സത്തയും അസ്തിത്വവും നിലനിർത്തുന്നത് പരിസ്ഥിതിയാണ്. ചുറ്റുപാടുകളും ജീവിവർഗ്ഗവും ഒന്നു ചേർന്നു പരിസ്ഥിതിയെ സൃഷ്ടിക്കുന്നു. പരിസ്ഥിതി മലിനീകരണം ഉയർത്തുന്ന അപകട സാധ്യതയെക്കാൾ എത്രയോ ഭീകരമാണ് പരിസ്ഥിതിനാശം മുഖേന ഉണ്ടാകുന്ന അപകടങ്ങൾ . പ്രപഞ്ചത്തിൻ്റെ സുസ്ഥിതി തന്നെ തകർന്നു പോകുന്ന അവസ്ഥയാണ് പരിസ്ഥിതി നശിച്ചാൽ ഉളവാകുന്ന കൊടിയ ദുരന്തം. പ്രപഞ്ച ജീവജാലങ്ങളും ഭൂമിയുടെ നില നിൽപ്പും ശിഥിലമാകുന്ന ഭൂമിക്കൊരു ഭീഷണിയായി നിൽക്കുന്ന ആഗോള ദുരന്തമായി പ്രകൃതി മലിനീകരണം മാറിക്കഴിഞ്ഞിരിക്കുന്നു - മണ്ണ്, ഭൂമി, അന്തരീക്ഷം, വായു , ജലം, പ്രകൃതി വിഭവങ്ങൾങ്ങൾങ്ങൾ, മനുഷ്യൻ, പക്ഷിമൃഗാദികൾ, ഇവ തമ്മിലുളള സമൈക്യം നഷ്ടപ്പെടുമ്പോൾ ശാസ്ത്രത്തിനു പോലും കണ്ടെത്താനാവാത്ത പല ഭീകര പ്രവർത്തനങ്ങൾക്കും അത് കാരണമാകുന്നു. മനുഷ്യൻ്റെ മാത്രം വികൃതമായ പെരുമാറ്റം കൊണ്ടാണ് പരിസ്ഥിതി സംഭവിക്കുന്നതെന്ന് ഓർക്കുമ്പോൾ 'മനുഷ്യൻ ഭൂമിയുടെ ക്യാൻസർ എന്ന് വിശേഷിപ്പിച്ച ചിന്തകനെ നമ്മൾ അനുസ്മരിച്ചു പോകുന്നു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം