സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നാം ജീവിക്കുന്ന പരിസ്ഥിതി മനോഹരമാണ്. മനുഷ്യർ മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് ആണ് ഈ ഭൂമി . പ്രകൃതിയിൽ പലതരത്തിലുള്ള സസ്യങ്ങളും മൃഗങ്ങളും ഉണ്ട് .ഇവയെല്ലാം ഭക്ഷണകാര്യങ്ങളിൽ അല്ലാതെയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയ അനുഗ്രഹങ്ങളിൽ ഒന്നാണ് പുഴകൾ . നമ്മുടെ കൃഷിയെ സഹായിക്കുന്നത് ഈ പുഴകളാണ് . എന്നാൽ ഇന്ന് ഈ പുഴകളെ നാം നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മനുഷ്യജീവന് അപകടകരവുമാണ്.

ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും വരുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. ഇത് പരിസ്ഥിതിയിലെ എല്ലാ ജീവജാലങ്ങളെയും ദോഷകരമായി ബാധിക്കുന്നു. ഇതു മനുഷ്യർക്ക് കാൻസർ , ആസ്ത് മ തുടങ്ങിയ മാരകമായ രോഗങ്ങൾക്കും കാരണമാകുന്നു.

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന മറ്റൊന്നാണ് പ്ലാസ്റ്റിക് . പ്ലാസ്റ്റിക്ക് കത്തിച്ചാലും കുഴിച്ചിട്ടാലും ദോഷകരമാണ്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന പുക കാൻസറിന് കാരണമാകുന്നു .അതിനാൽ നാം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. കേരള ഗവൺമെൻറ് 2020 ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്.

ഇങ്ങനെ പരിസ്ഥിതിയെ നശിപ്പിക്കുന്ന എല്ലാവസ്തുക്കളും പ്രവർത്തനങ്ങളും നാം ഉപേക്ഷിക്കണം .എങ്കിൽ മാത്രമേ നമുക്ക് നിലനിൽക്കാൻ സാധിക്കൂ. അതിനുള്ള പ്രയത്നം നമുക്കീ കോവിഡ് കാലത്ത് തുടങ്ങാം .അതിനായി മരങ്ങൾ വച്ചു പിടിപ്പിക്കാം . ഇതിനായി ഓരോ വിദ്യാർഥികളും പരിശ്രമിക്കണം.

അലോന എം പ്രവീൺ
3 സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം