കാത്തിടാം ഭൂമിയേ
നല്ല നാളേക്കായി
പുഴകളും കാടും വയലും മലകളും ഒക്കെ
കാക്കാം മലിനമാക്കാതെ
ഒഴിവാക്കാം പ്ലാസ്റ്റിക്കും രാസവളങ്ങളും
വിഷപ്പുക തുപ്പുന്ന യന്ത്രങ്ങൾ ഒക്കെയും
മാലിന്യം ഒന്നും വലിച്ചെറിഞ്ഞീ ടാതെ
നേരായി വെവ്വേറെ സംസ്കരിക്കാം
ശുദ്ധമാം വായുവും തെളിനീരും പുതു മണ്ണും
സ്വസ്ഥമായ ഭൂമിക്കായി തിരികെ നൽകാം