അഖിലാണ്ഡ ലോകത്തെ ഞെട്ടിച്ച രോഗം താൻ കൊറോണ
കൊറോണയത്രെ,കൊറോണ താൻ ഭീകരൻ
ഈ ഭീകരന്റെ മറ്റൊരു പേരത്രേ കോവിഡ്19
അവനത്രെ ലോകം തുടച്ചു മാറ്റാൻ കെൽപ്പുള്ളവൻ.
ഭീകരനിവൻ ലോകം മുഴുവൻ ചുറ്റിക്കറങ്ങുന്നു.
ചൈനയിലെ ബുദ്ധിരാക്ഷസൻമാരെ കീഴടക്കിയവൻ
ലോകരാഷ്ട്രങ്ങളെ തച്ചുടയ്ക്കാൻ പോന്ന പോരാളി ഇവൻ.
മാനവ രക്ഷയ്‍ക്കായില്ലൗഷധി ഏതുമേ....
പ്രതിവിധി വ്യക്തിശുചിത്വം ഒന്നു താൻ.
പങ്കു ചേരുന്നു ഞാനുമീ ഭീകരനെ തുരത്താൻ
സാനിറ്ററൈസും,മാസ്‍ക്കും പിന്നെ സാമൂഹ്യാകലവും
ഒന്നിച്ചു തുരത്താം ഈ ഭീകരനെ...
പോരിന്നു തയ്യാറാവാം സോദരരെ....