സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി/അക്ഷരവൃക്ഷം/പർവ്വതക്കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പർവ്വതക്കാഴ്ചകൾ

പർവ്വതക്കാഴ്ചകൾ എത്ര മനോഹരം
 പച്ചവിരിച്ച പുതപ്പു പോലെ
 രാവും പകലും കടന്നു പോകുമ്പോൾ
 ഒട്ടും മതിവരില്ല ഈ കാഴ്ച്ചകൾ
കുണ്ടും കുഴിയും താണ്ടിക്കയറുമ്പോൾ
 ക്ഷീണം പരത്തി വിടുന്നതി കേറ്റങ്ങൾ
കുത്തനെയുള്ള മലഞ്ചരിവിലൂടെ തട്ടി-
 പതറി പതുക്കെ കയറുമ്പോൾ
പക്ഷികൾ പാറി പറക്കുമ്പോൾ തോന്നും
 പർവ്വതത്തിൽ മുകളിൽ കയറി താഴെ
നോക്കുമ്പോൾ തന്നെ വിറച്ചു നിൽക്കുന്നു
 താഴ്വരത്തോട്ടത്തിൽ പച്ചപ്പുല്ലുകൾ
ആടിയും പാടിയും രസിക്കുന്നു.
 ഇളം കാറ്റിൽ ഈണത്തിൽ ലയി-
ച്ചു ഞാൻ സ്വപ്നത്തിലേക്ക് വഴുതി പോയി.
 ഓടക്കുഴലിൽ നാദമെന്ന പോൽ
 മധുസ്മരണീയമാം സംഗീതത്തിൽ
 ആർക്കുമേ നിദ്ര വരുത്തീടുന്നു
 ഈണത്തിൽ പായുന്ന പർവ്വതകാറ്റ്.
കൊടും കറുപ്പിനാൽ ആവരണം
ചെയ്യുന്ന കരിങ്കൽ പാറകൾ
പാറക്കുള്ളിലോ ശുദ്ധജലത്തിൽ
നക്ഷത്രത്തുള്ളികൾ ഓടിക്കളിക്കുന്നു.
 ഇങ്ങനെ നാലു കാലങ്ങളിലും പർവ്വത-
ത്തിലുണ്ടാവും അൽഭുത ചെയ്തികൾ .
പേമാരിക്കാലത്ത്കൊടും മഴ പെയ്യുന്നു
 വേനലിൻ കാലത്ത് കൊടും ചൂട് വീശുന്നു
 ശീതകാലത്ത് കൊടും മഞ്ഞ് പെയ്യുന്നു
 വസന്ത കാലത്തോ പൂസുഗന്ധം
ഇങ്ങനെ പർവ്വതത്തിൻ മുകളിൽ…
മുകളിലാകാശം താഴെ ഭൂമി.

നോവ പി എൻ
9 A സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത