രോഗപ്രതിരോധശക്തി വേണം
വൈറസിൻ ശക്തിയെ തകർത്തീടാൻ....
അനന്തമായി പകരുന്ന രോഗത്തെ തടുക്കുവാൻ
പ്രതിരോധശക്തി വേണം നമ്മിൽ
ജീവിത ഭീഷണിയാം വൈറസിനെ
ജീവിതത്തിൽ നിന്നുമകറ്റാൻ
ശക്തികൊണ്ടേ സാധ്യമാകൂ.........................
മുന്നേറിടാം നമുക്ക് മുന്നോട്ട്
ഭീതി വേണ്ട ജാഗരൂകരായാൽ മതി
തളരാതെ നിന്നാൽ തിരിച്ചുപിടിക്കാം
പഴയ കേരളത്തിൻ തനിമയെ
കൊടിയ ബാധയായ വൈറസിൻ ശക്തിയെ
കരുത്തോടെ ഒന്നിച്ചു തടുക്കാം