സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/ഭൂമിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ രോദനം

മക്കളെ, ഇത് ഞാനാണ് നിങ്ങളടുടെ ഭൂമി. ഒരമ്മ കുഞ്ഞിനെ ലാളിക്കുന്നത് പോലെ ഞാൻ നിങ്ങളെ നോക്കിയില്ലേ !എന്നിട്ട് നിങ്ങളോ !എന്നിലുള്ള എല്ലാം ഞാൻ നിങ്ങൾക്ക് തന്നിട്ടും എന്റെ ഹൃദയത്തിന്റെ ആയങ്ങളിലേക് നിങ്ങൾ കുത്തി കീറി നോവിച്ചു. അമ്മയുടെ നെഞ്ചിലേക്ക് മക്കൾ ചവിട്ടുന്നത് പോലെ എന്റെ നെഞ്ചിലേക്ക് നിങ്ങൾ കെട്ടിടങ്ങൾ, ആർഭാട സമുച്ഛയങ്ങളും നിങ്ങൾ പണിതുയർത്തി. എന്റെ കണ്ണുനീർ കണങ്ങൾ എന്നിലൂടെ ഒഴുകുന്ന പുഴയിൽ അലിഞില്ലാതെയാവുകയല്ലാതെ ആരും കണ്ടില്ല എന്നിലുള്ള നല്ല ധാന്യങ്ങളും ഫലങ്ങളും ലത മൂലാദികളും കാണാതെ നിങ്ങൾ ഉപയോഗ ശൂന്യമായ ധാന്യങ്ങൾ ഉപയോഗിച്ച് വൃത്തി ഹീനമായ ചുറ്റുപാടുകളിൽ ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങളുടെ പിന്നാലെ പോയി, അതിന്റെ ഫലമായി വൈദ്യന്മാർക്ക് വീട്ടിലിരിക്കാൻ നേരമില്ലാതെ ആയി. ഇപ്പോഴോ? നിങ്ങൾ എന്നിലേക്ക് തിരിഞ്ഞില്ലേ !നിങ്ങൾ ആഗ്രഹിക്കുന്ന ഭക്ഷണ സാധങ്ങൾ നിങ്ങൾക്ക് ആരാ ഓൺലൈനിൽ കൊണ്ട് വന്നു തരുന്നത്? ഇപ്പൊ നിങ്ങൾക്ക് എന്നിലുണ്ടാവുന്ന കപ്പയും, കാച്ചിലും, കിഴങ്ങും, ഫലങ്ങളും ലതകളും നല്ലതാണല്ലേ? ഒരു പനി (covid 19)വരണമായിരുന്നു എന്നെ അറിയാൻ.കുടുംബത്തെ അറിയാൻ, വീട്ടിൽ ഉള്ളവരുടെ കഴിവുകൾ അറിയാൻ

"നിങ്ങൾ എന്നിലേക്ക്, തിരിച്ചു വരു, ഞാൻ നിങ്ങളെ സംരക്ഷിച്ചു കൊള്ളാം, നിങ്ങളെ ആർക്കും വിട്ട് കൊടുക്കാതെ സംരക്ഷിച്ചു കൊള്ളാം "

അബിനാഷ് വി വിനോദ്
9 A സെന്റ് മേരീസ്‌ ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം