സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ നാളേയ്ക്കായ് കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കായ് കരുതലോടെ

പകർച്ചവ്യാധികൾ എങ്ങനെയാണ് ഇല്ലാതാക്കിയത്? അതിവേഗം അവ പടരുന്നു.ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്നു. പണ്ട് വസൂരി, പോളിയോ, അഞ്ചാംപനി തുടങ്ങിയ മഹാമാരികൾക്ക് ശാസ്ത്രഞ്ജർ ഗവേഷണം നടത്തി മരുന്നുകൾ കണ്ടുപിടിച്ചു. പ്രതിരോധമരുന്നുകൾ കുത്തിവച്ചാണ് ഈ രോഗങ്ങൾ ഇല്ലാതാക്കിയത്.

2019ൽ പിടിപെട്ട നിപ്പ എന്ന പകർച്ചവ്യാധിയെ കേരളീയജനതയും ഭരണഘടനയും ആരോഗ്യവകുപ്പും ചേർന്ന് കരുതലോടെ തുരത്തി. അതിന്റെയൊക്കെ പിൻതുടർച്ചക്കാരനായ് അതിശക്തിയോടുകൂടിയ ഒരു മഹാമാരി 2019നവംബറിൽ ചൈനയിൽ തുടങ്ങി. അതൊരു ശ്യംഖലയായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേയ്ക്ക് കടന്നുവന്നു. നമ്മുടെ മുഖ്യമന്ത്രിയും ആരോഗ്യവകുപ്പും നല്കിയ നിർദ്ദേശങ്ങൾ നാം അനുസരിച്ചുകൊണ്ട് ഈ മഹാമാരി കേരളത്തെ അധികം ബാധിച്ചില്ല. ജനങ്ങളും ഗവൺമേന്റിനൊപ്പം കരുതലോടെ, ജാഗ്രതയോടെ ഒരുമിച്ചുനിന്നു. അത് അമേരിക്കയെപോലുളള ലോകരാഷ്ട്രങ്ങൾക്കവരെ മാതൃകയും പ്രചോദനവുമായി. അവർ നമ്മെ പ്രശംസിച്ചു. നാം അഭിമാനപുളകിതരായി. കൊറോണ എന്ന മഹാമാരിയെ തുടച്ചു നീക്കാൻ കരുതലാണ് കൂടുതൽ വേണ്ടത്. കൊറോണ വൈറസ്സ് പരത്തുന്ന കോവിഡ്-19എന്ന ഈ മഹാമാരിക്ക് ഇതുവരെ പ്രതിരോധമരുന്ന് കണ്ടുപിടിച്ചിട്ടില്ല.

അർച്ചനാ പ്രസാദ്
7 A സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം