സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ ആരോഗ്യകരമായ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യകരമായ ജീവിതം

ശുചിത്വം എന്നത് ഇന്ന് വളരെ‍യധികം പ്രസക്തമായ ഒരു വിഷയമാണ്.കൊറോണ 19 എന്ന രോഗം ലോകത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ഈ അവസരത്തിൽ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യം വളരെ വലുതാണ്. നമ്മൾ കുടിക്കുന്ന വെളളവും ശ്വസിക്കുന്ന വായുവും നാം ജീവിക്കുന്ന വീടും പരിസരവും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇലട്രോണിക് മാലിന്യവും കീടനാശിനികളുടെ ഉപയോഗവുമെല്ലാം നമ്മൾ ജീവിക്കുന്ന സമൂഹത്തെ ആകെ മലിനമാക്കുന്നു.പരിസരശുചിത്വം നഷ്ടമായതിലൂടെ കൊതുകുളുടെ ശല്യവും വർദ്ധിച്ചിരിക്കുന്നു. ഇത് ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ഉണ്ടാക്കുന്നു. അല്പമൊന്നു ശ്രദ്ധിച്ചാൽ കുട്ടികളായ നമുക്ക് രോഗങ്ങളെ അകറ്റുവാൻ സാധിക്കും.നമ്മൾ ശുചിത്വം പാലിക്കുന്നതിലൂടെ മറ്റുളളവരെക്കൂടി രക്ഷിക്കുകയാണ് ചെയ്യുന്നത്. രോഗങ്ങളെ അകറ്റിനിറുത്തുവാൻ മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഉപേക്ഷിക്കുക. മാലിന്യങ്ങൾ ഉണ്ടാകുന്നത് നിയന്ത്രിക്കുക. ഉണ്ടായാൽത്തന്നെ അതിനെ വീണ്ടും ഉപയോഗയോഗ്യമാക്കുന്ന രീതികൾ ശീലമാക്കുക.വ്യക്തിശുചിത്വം പാലിക്കുക. അതുവഴി ഏത് രോഗങ്ങളേയും അകറ്റുകയും ആരോഗ്യമുളള നല്ലൊരു സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുക.

ഡോണ അഗസ്റ്റിൻ
5 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം