സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/മൈ ക്യാംപസ് ഗ്രീൻ ക്യാംപസ്

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലാസ്റ്റിക് രഹിത ക്യാമ്പസ്എല്ലാ കുട്ടികൾക്കും സ്റ്റീൽ പ്ലേറ്റും ഗ്ലാസും നൽകുകയാണ് പ്ലാസ്റ്റിക് ഇതര ക്യാമ്പിന് തുടക്കമിട്ടത്. 500 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ കുട്ടികൾ ഉപയോഗിക്കുന്ന പേന റീഫിൽ തുടങ്ങിയവയിൽ പ്ലാസ്റ്റിക് മാലിന്യം വരുത്തിയിരുന്നു എന്ന് കണ്ട് സ്കൂൾ വിത്ത് പേപ്പർ പേനകൾ പ്രോത്സാഹിപ്പിച്ചു. കുട്ടികൾ നിർമ്മിക്കുന്ന പേപ്പർ പേനകൾ ഉപയോഗശേഷം വലിച്ചെറിയുമ്പോഴും അതിലെ വിത്ത് മുളച്ച ഒരു തൈ ആകും എന്ന പ്രതീക്ഷയാണ് നൽകുന്നത്. അതുപോലെ ചോറ് പൊതിഞ്ഞും മറ്റും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവർ മാറ്റി തുണി സഞ്ചികൾ നിർമ്മിച്ച പ്ലാസ്റ്റിക് ക്യാമ്പസ് സ്കൂൾ പ്രവർത്തനത്തിലാക്കി.