സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/അക്ഷരവൃക്ഷം/ലേഖനം3

Schoolwiki സംരംഭത്തിൽ നിന്ന്
തുടച്ചു മാറ്റാം മഹാമാരിയെ

നമ്മുടെ ലോകം ഇന്ന് വലിയൊരു പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ് .ഇതിന് മുമ്പ് പല പ്രശ്നങ്ങളും നമ്മൾ നേരിട്ടിട്ടുണ്ട്.ഇതും നമുക്ക് അതു പോലെ നേരിടാൻ പറ്റുമെന്ന് വിശ്വസിക്കാം . മനുഷ്യനെകാർന്ന്തിന്നുന്നഈവൈറസിന്റെപേര്കൊറോണഎന്നാണ്.ലോകത്തെഒരുപോലെപ്രതിസന്ധിയിലാഴ്ത്തുകയാണ്കൊറോണ.1937ലാണ്ആദ്യമായികൊറോണയെതിരിച്ചറിഞ്ഞത്..മൃഗങ്ങൾക്കിടയിഇത് കണ്ടു വരുന്നുണ്ട് ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നവയാണ് .

ഈ ലോക്ഡൗൺ കാലത്തു കഴിവതും പുകവലി ഉപേക്ഷിക്കുക. കാരണം ഇത് ആദ്യം ബാധിക്കുക ശ്വാസകോശങ്ങളെയാണ്.മൂക്കൊലിപ്പ് ചുമ തൊണ്ടവേദന തലവേദന പനി തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങൾ .നിരവധി ആളുകൾ ഈ വൈറസിന് ഇരയായി കഴിഞ്ഞിരിക്കുന്നു.

ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ രാജ്യങ്ങളിൽനിന്നും രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുകയാണ്. മൂവായിരത്തിലധികം ആളുകൾ ഇതിനകം തന്നെ കൊറോണ ബാധിച്ച് മരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. കിരീടത്തിന്റെ രൂപത്തിൽ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കാണപ്പെടുന്ന കൊറോണയെ വൈറസിന്റെ കൂട്ടം എന്നും പറയാം.

വാക്സിനേഷനോ പ്രതിരോധ ചികിത്സയോ കണ്ടുപിടിച്ചിട്ടില്ലാത്ത ഈ സാഹചര്യത്തിൽ ഭയപ്പെടുകയല്ല വേണ്ടത് മറിച്ച്പ്രതിരോധിക്കുകയാണ് .ശുചിത്വമാണ് ഏറ്റവും പ്രധാനപ്പെട്ടത്. പൊതുസ്ഥലങ്ങളിലോ ആശുപത്രിയിലോ പോയി തിരിച്ചു വന്നാലുടൻ തന്നെ കൈകൾ വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക.പൊതുവായി തരുന്ന കർശനമായ നിർദ്ദേശങ്ങൾ പാലിക്കുവാൻ പരമാവധി ശ്രദ്ധിക്കുക .നമ്മൾ ഇതിനുമുൻപ് നേരിട്ട പ്രളയത്തെയും മറ്റൊരു വൈറസ് ആയ നിപ്പയേയും ഒന്നായി നിന്ന് നേരിട്ടതു പോലെ ഇതിനെയും നേരിടാൻ സാധിക്കുമെന്ന്ശുഭപ്രതീക്ഷയോടെ മുൻപോട്ട് പോകാം.

ദുർഗ ജിജോ
9 A സെന്റ്‌ ജോർജസ് ഹൈസ്കൂൾ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം