സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/അക്ഷരവൃക്ഷം/ഒരു കാലവും ഒരുപാട് കാലത്തേക്കില്ല

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കാലവും ഒരുപാട് കാലത്തേക്കില്ല

പണ്ടൊരു നാളിൽ പട്ടണ നടുവിൽ
കെട്ടിടമൊന്നിൽ വന്നു വണങ്ങി
ഒട്ടിയ വയറും കീറിയ ഷർട്ടും
ഓട്ടപ്പാത്രം ഉണ്ടൊരു കൈയിൽ
കയ്യില്ലാത്തോൻ കണ്ണിനു ചുറ്റും
കാലുകൾ മൊത്തം വളവും തിരിവും
ഉള്ളതിലല്പം തന്നീടേണം
ഉള്ളിൽ ചെന്നാൽ ജീവൻ കിട്ടും
ഉടമ പറഞ്ഞു ചില്ലറയില്ല
പെട്ടിയിലിപ്പോൾ നോട്ടുകൾ മാത്രം
മണി രണ്ടായി ഈണു കഴിഞ്ഞു
ചിക്കനും മട്ടണും ഫ്രിഡ്ജിലുമായി വേഗം പൊക്കോ കാണരുതിവിടെ
പോയില്ലെങ്കിൽ പട്ടി കടിക്കും
കാലം പോയി രോഗം വന്നു
ഉടമയും അടിമയും ഒരു പോലായി
സഞ്ചികൾ പലതും ഉടമയെടുത്തു
കടയുടെ മുമ്പിൽ നിന്നു മടുത്തു
അരികൾ വേണം ഉടനടി വേണം
കൂടെ കൂട്ടാൻ പലതും തരണം
കേട്ടൊരു നേരം ഉടനടി വന്നു
മുമ്പിൽ നിന്നൊരു കട കട ശബ്ദം
മിണ്ടരുത് നീ
ഞാനും നീയും ഒന്നല്ലോ
ഞെട്ടിപ്പോയി ഉടമയുമപ്പോൾ ഗർജ്ജിക്കുന്നൊരു യാചക ശബ്ദം
അഹങ്കാരികളെ ഓർത്തുകൊള്ളു
കൊറോണയെന്ന ചെറിയൊരു കീടം
വലിയവനേയും ചെറുതാക്കും

സാനിയ ഷാജി
9 B സെന്റ്‌ ജോർജസ് ഹൈസ്കൂൾ ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത