സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി/അക്ഷരവൃക്ഷം/എന്നമ്മതൻ നൊമ്പരം
എന്നമ്മതൻ നൊമ്പരം
എനിക്കാരുണ്ട് പ്രിയ മക്കളെ നിൻ സ്നേഹമെന്നിൽ പതിയുവാൻ, വൃദ്ധയായ ഒരമ്മ ഞാൻ കാത്തിരിപ്പൂ ഞാൻ എൻ മക്കളെ....
എൻ പൊൻ അഞ്ചു മക്കളെ പോറ്റി വളർത്തിയൊരമ്മ ഞാൻ ... അഞ്ചു മക്കളെല്ലായിയമ്മയെ, ഉപേക്ഷിപ്പൂ ഈ ഭൂവിൽ....
കാറ്റിലും, മഴയിലും... പൊള്ളുന്ന പകലിലും മക്കൾക്കായി ഓടിത്തളർന്നു, സ്നേഹമേകിടുന്ന ഒരമ്മ ഞാൻ......
ചിതറികിടക്കുന്ന എൻ ചിന്തയിൽ പോലും, എൻ അഞ്ചു മക്കളും, കുടുംബവും .. ഞാൻ ഇവിടെ ഏകയായി ഈ ഭൂവിൽ, എനിക്കാരുണ്ട് പ്രിയ മക്കളെ.....
എൻ മനസ്സിൽ തെളിയുന്നൊരു, മക്കൾ തൻ വിടരും പുഞ്ചിരി . ആ പുഞ്ചിരി തൻ വിടർത്തുന്നു, പല പല ചിന്തകൾ, മോഹങ്ങൾ.... . എൻ അഞ്ചു മക്കളെ, പൊന്നു മക്കളെ.... . ചാരത്തുവരുവാൻ, ചാരത്തു ഇരിക്കുവാൻ മക്കൾ തൻ ചുടുചുംബനം ലഭിപ്പാൻ, ആഗ്രഹിക്കും ഒരമ്മ ഞാൻ...
എനിക്ക് ഓർക്കാനുണ്ടൊരു കാലമത്രയും, എൻ അഞ്ചു മക്കൾ തൻ സ്നേഹം മക്കൾ തൻ സ്നേഹം മാത്രം മതി, ഈ ജീവിത കാലമത്രയും ജീവിപ്പാൻ......
|