മാനുഷ്യരൊത്തു പ്രവർത്തിച്ചു
ലോകം ഉണർന്നുയർന്നു പൊങ്ങി
ഞെട്ടി വിറച്ചു ലോകമൊന്നായി
എത്തീ ഇന്നൊരു മഹാവിപത്ത്
ഒത്തുചേർന്ന് ഉയർത്തിയ ലോകം
നിർദ്ദേശിച്ചു അകന്നു നിൽക്കാൻ
ആളെക്കൊല്ലും വൈറസ് ഉണർന്നു
മാനുഷ്യരെല്ലാം തളർന്നു വീണു
സമൂഹവ്യാപനം എന്നൊരു ഭീതി
മനുഷ്യരാശി വിറച്ചിടുന്നു
ഭയമല്ല നാം പിന്തുടരേണ്ടത്
ജാഗ്രതയും നിർദ്ദേശങ്ങളുമാണ്
മാലാഖക്കരങ്ങളെത്തി
പേടിക്കാതെ ഭയക്കാതെ
താങ്ങിയെടുത്തുയർത്തി മനുഷ്യരെ
തളരാതെ മനസ് തളർത്താതെ