സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/തിരികെ വിദ്യാലയത്തിലേക്ക് 21

പെയ്തൊഴിയുമോ...ഈ കോവിഡു കാലം....!

മേനിപറച്ചിലുകൾക്കും താൻപോരിമയ്ക്കുമൊരന്ത്യമെന്ന പോലെ.... കടന്നു വന്ന കോവിഡ് മഹാമാരി ..., ലോകഗതിയെ  മുമ്പൊന്നും ഇത്രയുമാഴത്തിൽ ഹനിച്ചിട്ടുള്ള ഒരു ദുരിതം ഉണ്ടാവില്ല..... ഇനിയുമെത്ര അത്യാഹിതങ്ങളുണ്ടാക്കുമെന്ന് പറയുവാനും അസാധ്യം.... തകർത്തതും... തകർത്തെറിയപ്പെട്ടതുമായ മേഖലകൾ നിരവധി.... കണ്ണീർക്കയത്തിലാണ്ട... ജന്മങ്ങൾ... കുടുംബങ്ങൾ അനവധി............

പ്രതീക്ഷകൾ പൂമരങ്ങളാണല്ലോ. ഒരു പോലെ... തളിർക്കുകയും.. വിടരുകയും.... കായ്ക്കുകയും... തണൽ വിരിക്കുകയുമാണ്........

2022 നവംബർ 1 - ഇന്ന് നാം മടങ്ങി വരുകയാണ്.... പരസ്പരം ഒറ്റപ്പെടുത്തിയ... കൈയകലത്തിലകറ്റിയ... പതിനെട്ടു വനമാസ കാലങ്ങൾ പിന്നിട്ട്........

തോളത്ത് കയ്യിടാൻ.... ചേർന്നിരിക്കാൻ... ഒരു പാത്രത്തിൻ്റെ രുചി നുകരാൻ.... സൗഹൃദത്തിൻ്റെ അപരിമേയ നിറച്ചാർത്ത് അറിയാൻ... അനുഭവിക്കാൻ... എത്ര കാതം വേണമെങ്കിലും കാത്തിരിക്കാം... ചുറ്റുമതിലും... മുരളുന്ന കവാടങ്ങളും താണ്ടി... വരിക......

ഇതും ... കടന്നു പോകും......

വിദ്യാലയ മുറ്റത്തേക്ക് ഓടിയണയുവാൻ കൊതിച്ച് കാത്തിരുന്ന കുരുന്നുകളുടെ പ്രതീക്ഷകൾക്ക് ഒരു പരിധിവരെ ആശയേകി കേരളപ്പിറവി ദിനത്തിൽ ഭാഗികമായി വിദ്യാലയം തുറക്കുമെന്ന ആഹ്വാനമനുസരിച്ച് പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ഫോർട്ടുകൊച്ചി സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവത്തിനായി ഒരുങ്ങി.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തിയ പ്രവേശനോത്സവത്തിൽ സ്‌കൂൾ മാനേജർ വെരി.റവ.മോൺ.ഷൈജു പര്യാത്തുശ്ശേരി, വാർഡ് കൗൺസിലറും പൂർവ്വ വിദ്യാർത്ഥിയുമായ അഡ്വ.ആൻറണി കുരീത്തറയും സന്നിഹിതരായിരുന്നു. ബഹു .കൗൺസിലർ കുട്ടികൾക്കായി സാനിറ്റൈസർ, മാസ്ക്ക് എന്നിവ നൽകി.

തുടർന്ന് സർക്കാരിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും നിർദ്ദേശങ്ങളനുസരിച്ച് വളരെ മനോഹരമായി അധ്യയനം നടന്നു വരുന്നു. അധ്യാപകരുടെയും സ്കൂൾ സ്റ്റാഫിൻ്റെയും PTAയുടെയും മാതാപിതാക്കളുടെയും ഉറച്ച പിന്തുണയും സഹകരണവും സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.