സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ അധ്യയന വർഷവും പ്രവേശനോത്സവത്തോടെ ആരംഭിക്കുന്നു . എല്ലാ വർഷവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വരവേൽക്കാൻ സ്കൂൾ മുറികൾ ചിത്രങ്ങളാൽ അലങ്കരിക്കുകയും കുട്ടികൾക്ക്  കൗതുകമുണർത്തുന്ന രീതിയിൽ ആകർഷണീയമാക്കുകയും ചെയ്യുന്നു. പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് വിദ്യാലയം പ്രവർത്തിച്ചു വരുന്നത് .

ജൂലൈ മാസം മുതൽ സ്കൂൾ കലോത്സവത്തോടനുബന്ധിച്ചുള്ള മത്സര പരിപാടികൾ ആരംഭിക്കുന്നു.എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ പ്രത്യേകം പ്രത്യേകമായി മത്സരങ്ങൾ നടത്തുന്നു. രചന മത്സരങ്ങൾ ഉൾപ്പെടെ യഥാക്രമം 27,45, 72 ഇനങ്ങൾ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ നടത്തിവരുന്നു.  നാടകം, നൃത്തം ഉൾപ്പെടെയുള്ള സ്റ്റേജ്  മത്സരങ്ങൾ ആഗസ്റ്റ് മാസം  രണ്ട് ദിവസങ്ങളിലായി  ആഘോഷത്തോടെ നടത്തി വരുന്നു.. വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ അപ്പോൾ തന്നെ നൽകുകയും തുടർന്ന് അർഹരായ കുട്ടികളെ സബ് ജില്ല, റവന്യൂ ജില്ല സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. നിരവധി വിദ്യാർഥികൾ സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്ത് മിടുക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

വിവിധ ദിനാചരണങ്ങൾ വളരെ ആഘോഷമായി നടത്താറുണ്ട്. വായനാ ദിനം, പരിസ്ഥിതി ദിനം, ശിശുദിനം, അധ്യാപകദിനം എന്നിവയോടനുബന്ധിച്ച് ചിത്ര രചന, പോസ്റ്റർ രചന, കാർട്ടൂൺ മത്സരം എന്നിവ കുട്ടികൾക്കായി നടത്തുന്നുണ്ട്.

ചിത്രകലയുടെ ഭാഗമായി വാർഷിക ചിത്രപ്രദർശനം ഓരോ വർഷവും നടത്തിവരുന്നു. സ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഓൾ കേരള പെയ്ൻറിങ്ങ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ എണ്ണൂറോളം കുട്ടികൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും പങ്കെടുക്കുകയുണ്ടായി. ഓണം. ക്രിസ്മസ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ  എല്ലാ വർഷവും നടത്താറുണ്ട്.

സ്കൂളിലെ ഓരോ കലാ പ്രവർത്തങ്ങൾക്കും ഹെഡ് മിസ്ട്രസ്സിന്റേയും അധ്യാപക- അനധ്യാപകരുടെയും ആത്മാർത്ഥമായ പിന്തുണയും സഹായവും സഹകരണവും ഉള്ളതിനാൽ  എല്ലാ പ്രവർത്തങ്ങളും യഥാസമയം വിജയകരമായി പൂർത്തീകരിക്കാൻ കഴിയുന്നു. ബ്രിട്ടോ സ്കൂൾ കേരളത്തിൽ തന്നെ അറിയപ്പെടുന്ന ഒരു വിദ്യാലയമായി മാറാൻ കലോത്സവങ്ങൾ വളരെയധികം സഹായകമായിട്ടുണ്ട്.