സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

പ്രകൃതിയെ നാം സ്നേഹിച്ചാൽ പ്രകൃതി തിരിച്ചും നമ്മെ സ്നേഹിക്കും എന്ന് കേട്ടിട്ടുണ്ടല്ലോ. നാം പരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതയുടെ പരിണത ഫലമാണ് പ്രകൃതിദുരന്തങ്ങളായ പ്രളയം,വെളളപൊക്കം , സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവ. നമ്മുടെ അമ്മയായ ഭൂമിയെ മലിനമാക്കുന്നത് മനുഷ്യർ തന്നെയാണ്.അമിതമായ രാസവസ്തുക്കളുടെ ഉപയോഗവും, പ്ലാസ്റ്റിക്ക് ഉപയോഗവും, മണ്ണിനേയും ജലാശയങ്ങളേയും മലിനമാക്കുന്നു.

ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് എന്ന വസ്തു നാം വളരെയധികം ഉപയോഗിക്കുന്നു. പ്ലാസ്റ്റിക്ക് ഉപയോഗിക്കാത്ത ഒരു സ്ഥാപനം പോലും ഇന്ന് നമ്മുടെ നാട്ടിലില്ല. ഇതിന് തടയിടാൻ പ്ലാസ്റ്റിക്ക് നിരോധനം നമ്മുടെ നാട്ടിൽ വന്നപ്പോൾ പ്രകൃതി ഒന്ന് ശ്വാസം വിട്ടതാണ്, എന്നാൽ ഈ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കാത്തതിനാൽ വീണ്ടും കാര്യങ്ങൾ പഴയപടി തന്നെ. മണ്ണിൽ നാം തള്ളുന്ന പ്ലാസ്റ്റിക്ക് മണ്ണിനെ ശ്വാസം മുട്ടിച്ച് വർഷങ്ങളോളം അഴുകാതെ കിടക്കുന്നു ,കടലിലും പുഴയിലും ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് മൂലം വെള്ളം മലിനമാകുകയും ,അവിടെ ജീവിക്കുന്ന മത്സ്യങ്ങളുടെയും ,സൂക്ഷ്മ ജീവികളുടെയും നാശത്തിനു കാരണമാകുകയും ചെയ്യുന്നു. പ്ലാസ്റ്റിക്ക് കത്തിച്ചുകളഞ്ഞാൽ അതിൽ നിന്ന് പുറപ്പെടുന്ന വിഷവസ്തുക്കളാൽ വായു മലിനമാക്കപ്പെടുന്നു. മണ്ണും, വെള്ളവും , വായുവും, അന്തരീക്ഷവും മലിനമാക്കുന്ന, പ്രകൃതിയെ , ജീവജാലങ്ങളെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്ക് നമുക്ക് ഉപേക്ഷിക്കാം.

ഈ ലോക് ഡൗൺ കാലത്ത് ഏവരും കൊവിഡ് ഭീതിയിൽ കഴിയുമ്പോഴും പ്രകൃതിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ ശുഭദായകമാണ്. ഇപ്പോൾ പ്രകൃതി സംതൃപ്തിയോടെ ശ്വസിക്കുന്നു. അങ്ങനെ മനുഷ്യൻ പ്രകൃതിക്കും, ഭൂമിക്കും എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് തിരിച്ചറിയാൻ കൊറോണ വൈറസ് വരേണ്ടി വന്നു. ഈ കൊറോണക്കാലം ഒരു വലിയ മാറ്റത്തിന് കാരണമാകട്ടെ. ഇത് ഒരു തിരിച്ചറിവാണ് , നമുക്ക് പ്രകൃതിയെ സ്നേഹിക്കാം, മാലിന്യ മുക്തമായ് അവളെ കാത്തു സംരക്ഷിക്കാം. വരും തലമുറയ്ക്കായി വാസയോഗ്യമായ പ്രകൃതി നമുക്ക് പ്രദാനം ചെയ്യാം.

ഹെവിൻ ജോർജ്ജ്
9 A സെന്റ്. ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം