തടുക്കാം നമുക്കീ മഹാമാരിയെ
പ്രതിരോധങ്ങൾ കൊണ്ടും
സ്നേഹമുള്ള മനസുകൾ കൊണ്ടും
ഇടയ്ക്കിടെ കൈ കഴുകികൊണ്ടും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മുഖം മറച്ചുകൊണ്ടും
അകലം പാലിച്ചും
മാസ്ക് ധരിച്ചുകൊണ്ടും
തടുക്കാം നമുക്കീ മഹാമാരിയെ
ആരോഗ്യപ്രവർത്തകർക്ക്
നന്ദി അറിയിച്ചുകൊണ്ടും
ശരീരം കൊണ്ടകലാം നമുക്ക്
മനസ്സുകൊണ്ടടുക്കാം നമുക്ക്