സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണ ഒരു ചെറു കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഒരു ചെറു കുറിപ്പ്

       കൊറോണയെക്കുറിച്ച് ഞാൻ അറിഞ്ഞ കാര്യങ്ങൾ കുറച്ച് പറയട്ടെ .കോവിഡ് 19 പരത്തുന്ന  വൈറസാണ് കൊറോണ വൈറസ് .ചൈനയിലെ വുഹാനിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്.
         ഇന്ത്യയിൽ  കേരളത്തിലെ  തൃശ്ശൂർ ജില്ലയിലാണ്  ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തത് .അത് ബാധിച്ച കേരളത്തിലെ ആദ്യമരണം എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ ആണ് റിപ്പോർട്ട് ചെയ്തത്. ഈ വൈറസ് പടരുന്നത് തടയാൻ ഏഴ് മാർഗ്ഗനിർദ്ദേശങ്ങൾ 

1.കൈകൾ ഇടയ്ക്കിടെ വൃത്തിയായി കഴുകുക . 2.കണ്ണിലും, മൂക്കിലും ,മുഖത്തും തൊടാതിരിക്കുക . 3.ടിഷ്യു പേപ്പർ ഉപയോഗിച്ചോ ,മടക്കിയ കൈമുട്ടുകളിലേക്കോ ചുമയ്ക്കുക. 4.തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കുക. 5. സുഖമില്ലെങ്കിൽ ചെറിയ ചുമയും ജലദോഷവും ഉണ്ടെങ്കിൽ പോലും വീട്ടിൽ തന്നെ കഴിയുക 6. പനി ,ചുമ ,ശ്വാസതടസ്സം എന്നിവയുണ്ടെങ്കിൽ ശ്രദ്ധിക്കുക.വൈദ്യസഹായം തേടുക .ദിശഹെൽപ് ലൈനുമായി (1056)ബന്ധപ്പെടുക . 7. ആരോഗ്യ വകുപ്പ് പുറത്തിറക്കുന്ന നിർദ്ദേശങ്ങൾശ്രദ്ധിക്കുക.

          ആൾ നിസ്സാരൻ ആണ്  നാം ഭയക്കേണ്ട കാര്യമില്ല . ജാഗ്രതയോടെ കൂടി അകലം പാലിച്ച് സൂക്ഷിച്ചാൽ ഈ വൈറസിനെ നമുക്ക് ഈ നാട്ടിൽ നിന്നും തുരത്താം .അതിനുവേണ്ടി നമുക്ക് ഒത്തൊരുമയോടെ അകന്നിരിക്കാം... കുറച്ചുകാലത്തേക്ക് അകന്നിരിക്കാം ഒത്തിരി നാൾ ഒരുമിച്ചിരിക്കാനായി.....

റിഹാൽ പി. ലത്തീഫ്
4 A സെന്റ്. ജോൺ ഡി.ബ്രിട്ടോസ് എ.ഐ.എച്ച്ച.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം