സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും

കൊറോണയും ശുചിത്വവും

ഈ അവധിക്കാലം നാം കൊറോണ അഥവാ കോവിഡ്-19 ഭീതിയിലാണ്.കൊറോണ വൈറസ് ഈ ലോകത്തെ ഒട്ടാകെ ഭയപ്പെട‍ുത്തികൊണ്ട് പടർന്ന് പിടിക്കുകയാണ്.ചൈനയിൽ നിന്ന് ആരംഭിച്ച് പല രാജ്യങ്ങളിലേക്കും ,നമ്മുടെ ഇന്ത്യയിലേക്കും വിരുന്നുകാരനായി കോവിഡ്-19 വന്നിരിക്കുകയാണ്.ഈ വൈറസ് അണുബാധയെ തടുക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കണം, എന്നാൽ കൈപിടിച്ചല്ല കാരണം കോവിഡ്-19 ഒരു വൈറസ് അണുബാധയാണ് ആയതിനാൽ തൊട്ട‍ും മുട്ടിയുമുള്ള ഇടപെടലുകൾകൊണ്ട് ഇവ പടർന്നു പിടിക്കും.

മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ വൈറസ് പടരാതിരിക്കുവാൻ വളരെ ശ്രദ്ധ പുലർത്തണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആദ്യം വേണ്ടത് വ്യക്തിശുചിത്വം .ഓരോ വ്യക്തിയും ചില ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ഈ വൈറസ് അണുബാധ പടർന്നു പിടിക്കാതെ തടയാം. പരസ്പര സമ്പർക്കത്തിലൂടെ പടർന്ന് പിടിക്കുന്ന ഈ വൈറസിനെ തടുക്കാൻ കൈകൾ സോപ്പോ , സാനിറെറസറോ ഉപയോഗിച്ച് 20 മിനിട്ട് നന്നായി കഴുകുക. പുറത്തിറങ്ങുമ്പോൾ എല്ലാവരും മുഖാവരണം ധരിക്കുക.പരസ്പര ഹസ്തദാനവും, ആലിംഗനവും ഒഴിവാക്കുക.

ഇതു പോലെ തന്നെ നാം ശ്രദ്ധ ചെലുത്തേണ്ട മറെറാരു മേഖലയാണ് വിവര ശുചിത്വം . ആധുനിക കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ വാർത്തകൾ അറിയുന്നതിന് ടി.വി യും, മറ്റു സോഷ്യൽ മീഡിയകളും ഉപയോഗിക്കുന്നു. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ മറ്റൊരാൾക്ക് ഷെയർ ചെയ്യുന്നതിനു മുൻപ് ആ വാർത്ത ശരിയാണോ എന്ന് ഉറപ്പ് വരുത്തുക. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരവും അതോടൊപ്പം മറ്റുള്ളവരുടെ സ്വകാര്യതയ്ക്കും, ജീവനും ഭീഷണിയാണ്.

കൊറോണ വൈറസിനെക്കുറിച്ച് ആരോഗ്യ വകുപ്പ് പറയുന്നത് കൃത്യമായ് മനസ്സിലാക്കുക, രോഗ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ് ചികിത്സ നേടുക, അനാവശ്യമായ വാർത്തകൾ കേട്ട് ഭയപ്പെടാതിരിക്കുക. ഒറ്റക്കെട്ടായ് ശുചിത്വത്തിലൂടെ നേരിടാം നമ്മുക്കീ വൈറസിനെ. ആത്മവിശ്വാസത്തോടെ, ഉറച്ച മനസ്സോടെ ഒന്നിച്ചു നിൽക്കാം നമ്മുക്ക് നല്ലൊരു നാളേക്കായ്.

സാഹിൽ പി. എസ്
9 A സെന്റ്. ജോൺ ഡി ബ്രിട്ടോസ് എ.ഐ.എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം