സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/ലോക്ക്ഡൗൺകാലം

ലോക്ക്ഡൗൺകാലം

ഈ ലോക് ഡൗൺ കാലം നമ്മൾ എല്ലാവരും വീടുകളിൽ ഇരുന്നു തന്നെ നമ്മുടെ ലോകം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ എന്ന വിപത്തിനെ നേരിടണം . പക്ഷേ നമ്മൾ കുട്ടികൾ അതൊരു വിഷമം കാലഘട്ടം തന്നെയാണ് നമ്മുടെ അവധിക്കാലം ആണ് ഇങ്ങനെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ ഇപ്പോൾ കൂട്ടുകാരുമൊത്ത് ഉല്ലസിക്കാൻ പറ്റുന്നില്ല. .ഈ ഒരു സമയം നമ്മൾ നമ്മൾ നമ്മുടെ ഉള്ളിലെ കഴിവിനെ ഉണർത്താം. സമയം കിട്ടുന്നില്ല എന്നതായിരുന്നു നമ്മുടെ പഴയ പ്രശ്നം. എന്നാൽ ഇപ്പോൾ ധാരാളം സമയം കിട്ടുന്നുണ്ടല്ലോ. ആ സമയത്തെ നമുക്ക് പ്രയോജനപ്പെടുത്താം. ഞാൻ എൻറെ ഉള്ളിലെ കഴിവിനെ ഉണർത്തുകയാണ് ഈ ലേഖനത്തിലൂടെ. ഈ ലേഖനം പോലും ക്രിയാത്മകമായി ഈ ലോക് ഡൗൺ കാലത്തെ കാണാം. ക്രിയാത്മകമായി എന്ന് ഉദ്ദേശിച്ചത്എഴുത്തിലൂടെ മാത്രമല്ല . നമ്മുടെ എല്ലാം ഉള്ളിൽ പല പല കഴിവുകളും ഉണ്ട് . അത് പലതരത്തിലാണ് ചിത്രരചന ആകാം കവിതരചന. ആകാം അല്ലെങ്കിൽ ഓരോന്ന് നിർമ്മിക്കുന്നതിൽ ആകാം കഴിവുകൾ പ്രദർശിപ്പിക്കുന്നത് . കൂടാതെ പാഠപുസ്തകങ്ങൾ വായിക്കുകയും ചെയ്യാം വരും വർഷത്തെ പാഠപുസ്തകങ്ങൾ നമുക്ക് ഓൺലൈനിൽ ലഭ്യമാണ് .അല്ലെങ്കിൽ നമ്മൾ വായിക്കാതെ വിട്ടുപോയ പുസ്തകങ്ങൾ വായിച്ചു തീർക്കാൻ ഈ കാലം ഉപയോഗിക്കാം. ഈ കാര്യങ്ങൾ ചെയ്യുന്നതിനൊപ്പം തന്നെ വീട്ടുകാര്യങ്ങളിൽ അമ്മയെ സഹായിക്കുകയും ചെയ്യാം. എറ്റവും ആദ്യം ചെയ്യേണ്ടത് പറയാൻ ഞാൻ മറന്നു പോയി അത് കൊറോണ എന്ന വിപത്ത് എത്രയും പെട്ടെന്ന് ഈ ലോകത്തുനിന്ന് ഇല്ലാതാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം ലോകാസമസ്താസുഖിനോഭവന്തു

ശ്രീഹരി എസ്സ് മാധവൻ
9 എ സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം